ഉണരൂ സൂപ്പർസ്റ്റാറുകളെ ഉണരൂ, അഭിനേതാവായി മാറിയ ഇന്ത്യയിലെ ഒരേയൊരു സ്റ്റാറാണ് അല്ലു അർജുൻ; രാം ഗോപാൽ വർമ

ഇന്നലെ സിനിമയുടെ വിജയത്തെ പ്രശംസിച്ച് രാം ഗോപാൽ വർമ രംഗത്തെത്തിയിരുന്നു

dot image

ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം അരിഞ്ഞു വീഴ്ത്തി മുന്നേറുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി പുഷ്പയുടെ രണ്ടാം ഭാഗം മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അല്ലു അർജുന്റെ അഭിനയത്തെ മുൻനിർത്തി സൂപ്പർതാരങ്ങളെ വിമർശിച്ചിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ.

അവതരിപ്പിക്കാൻ ഒരു അഭിനേതാവായി മാറിയ ഇന്ത്യയിലെ ഒരേയൊരു സ്റ്റാർ ആണ് അല്ലു അർജുൻ.

കഥാപാത്രത്തെ അതിന്‍റെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ അഭിനേതാവായി മാറിയ ഇന്ത്യയിലെ ഒരേയൊരു സ്റ്റാർ ആണ് അല്ലു അർജുൻ. കഥാപാത്രങ്ങളെക്കുറിച്ചുള്ള സൂപ്പർസ്റ്റാറുകളുടെ ധാരണ ഒരിക്കലും ഹെയർ സ്റ്റൈലിലെയും കോസ്റ്റ്യൂമിലെയും ചെറിയ മാറ്റങ്ങൾക്കപ്പുറം പോകുന്നില്ലെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു. ഭാവിയിൽ സ്റ്റാറുകൾ ഒരു കഥാപാത്രത്തെ എങ്ങനെ സമീപിക്കണം എന്ന് കാണിച്ച് തന്ന അല്ലു അർജുനോട് സിനിമാ വ്യവസായം ഒരുപാട് കടപ്പെട്ടിരിക്കണം എന്നും എക്സിൽ പങ്കുവച്ച പോസ്റ്റിൽ രാം ഗോപാൽ വർമ്മ പറഞ്ഞു.

'ടൈറ്റാനിക്കും റെവനെൻ്റെും മുതൽ വൂൾഫ് ഓഫ് വാൾസ്ട്രീറ്റ് പോലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ലിയോനാർഡോ ഡികാപ്രിയോയെ പോലെ ബോളിവുഡ് താരങ്ങൾ ഒരിക്കലും കഥാപാത്രങ്ങളെ മനസിലാക്കിയല്ല അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണ ഒരിക്കലും ഹെയർ സ്റ്റൈലിലെയും കോസ്റ്റ്യൂമിലെയും ചെറിയ മാറ്റങ്ങൾക്കപ്പുറം പോകുന്നില്ല. കാരണം സ്റ്റാറുകൾ സ്റ്റാറുകളെപ്പോലെ ഇരിക്കണമെന്ന് അവർ കരുതുന്നു. സ്ലോ മോഷനിൽ കൂടുതൽ ശ്രദ്ധ കൊടുക്കാതെ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളിൽ സൂപ്പർതാരങ്ങൾ ശ്രദ്ധ നൽകണം', രാം ഗോപാൽ വർമ്മ പറഞ്ഞു.

ഇന്നലെ സിനിമയുടെ ഈ വിജയത്തെ പ്രശംസിച്ചും രാം ഗോപാൽ വർമ്മ രംഗത്തെത്തിയിരുന്നു. 'ബോളിവുഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിന്ദി സിനിമ ഒരു ഡബ്ബ് ചെയ്ത തെലുങ്ക് സിനിമയാണ്. ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നടൻ ഹിന്ദി സംസാരിക്കാനറിയാത്ത അല്ലു അർജുൻ എന്ന തെലുങ്ക് നടനാണ്. ഇനി ഇത് പാൻ ഇന്ത്യ അല്ല, തെലുഗു ഇന്ത്യയാണ്,' എന്ന് രാം ഗോപാൽ വർമ്മ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

പുഷ്പ 2 ഇതിനകം 600 കോടിയിലധികം രൂപ നേടി കഴിഞ്ഞു. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ഈ ജൈത്രയാത്ര തുടര്‍ന്നാല്‍ സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.

Content Highlights: Superstars should study from Allu Arjun about playing roles says RGV

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us