'കങ്കുവ'യുടെ പരാജയത്തിന് ശേഷം സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സൂര്യ 45'. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നേരത്തെ ആരംഭിച്ചിരുന്നു. എആർ റഹ്മാനെയായിരുന്നു ആദ്യം ചിത്രത്തിന്റെ സംഗീത സംവിധാനത്തിന്
ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്ന് റഹ്മാൻ പിന്മാറിയെന്നും മറ്റൊരു സംഗീത സംവിധായകൻ ചിത്രം ഏറ്റെടുത്തു എന്നുമുള്ള വാർത്തയാണ് പുറത്തുവരുന്നത്.
'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ഗായകനും സംഗീത സംവിധായകനായ സായ് അഭ്യങ്കറാണ് ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത്.
അണിയറപ്രവർത്തകരാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം ഔദ്യോഗികമായി പങ്കുവെച്ചിരിക്കുന്നത്. സായ് അഭ്യങ്കർ സംഗീതം നൽകുന്ന രണ്ടാമത്തെ സിനിമയാകും സൂര്യ 45. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്ത് രാഘവ ലോറൻസ് നായകനാകുന്ന 'ബെൻസ്' എന്ന സിനിമയിലാണ് സായ് ഇപ്പോൾ വർക്ക് ചെയ്യുന്നത്.
We're thrilled to welcome @SaiAbhyankkar, a rising star and the youngest talent of #Suriya45 🤗@Suriya_offl @dop_gkvishnu @RJ_Balaji @DreamWarriorpic pic.twitter.com/CPpvFyXRxI
— SR Prabu (@prabhu_sr) December 9, 2024
വിവാഹമോചനത്തെ തുടര്‍ന്ന് എആര്‍ റഹ്മാന്‍ സംഗീതമേഖലയില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണെന്ന ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. പിന്നാലെ, എആർ റഹ്മാന്റെ മകളായ ഖദീജ റഹ്മാൻ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന പോസ്റ്റുമായി എത്തിയിരുന്നു.
എന്നാല്‍ സൂര്യ ചിത്രത്തിൽ നിന്ന് റഹ്മാൻ പിന്മാറിയത് ആരാധകർക്കിടയിൽ സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്.
Pls stop spreading such useless rumours. https://t.co/lWP16nd5iH
— Khatija Rahman (@RahmanKhatija) December 6, 2024
എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമാണം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ 35 ദിവസത്തെ ഷൂട്ട് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമാണം. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ 35 ദിവസത്തെ ഷൂട്ട് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.
Content Highlights: AR Rahman quits Suriya 45, Sai Abhyankkar to compose music