ശ്രീവല്ലി ഹാങ്ങോവർ കഴിഞ്ഞു ഇനി കുറച്ച് ഫീൽ ഗുഡ് ആകാം; വിജയ് ദേവരകൊണ്ടയുടെ ശബ്ദത്തിൽ രശ്‌മികാ സിനിമയുടെ ടീസർ

നടൻ വിജയ് ദേവരകൊണ്ടയാണ് ടീസറിൽ രശ്‌മികയുടെ കഥാപാത്രത്തെ വോയ്സ് ഓവറിലൂടെ അവതരിപ്പിക്കുന്നത്

dot image

പുഷ്പയുടെ വലിയ വിജയത്തിന് ശേഷമെത്തുന്ന രശ്‌മികയുടെ പുതിയ ചിത്രമാണ് 'ദി ഗേൾഫ്രണ്ട്'. ഒരു ഫീൽ ഗുഡ് ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. രശ്‌മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കോളേജ് കാലഘട്ടവും പ്രണയവും കൂടിക്കലർന്ന ഒരു കഥാപശ്ചാത്തലമാകും സിനിമയുടേതെന്ന സൂചനയാണ് ടീസർ നൽകുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും.

നടൻ വിജയ് ദേവരകൊണ്ടയാണ് ടീസറിൽ രശ്‌മികയുടെ കഥാപാത്രത്തെ വോയ്സ് ഓവറിലൂടെ അവതരിപ്പിക്കുന്നത്. ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദീക്ഷിത് ഷെട്ടി, റാവു രമേശ്, രോഹിണി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. കൃഷ്ണൻ വസന്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഹിഷാം അബ്ദുൾ വഹാബ് ആണ് നിർവഹിക്കുന്നത്. 'ഹായ് നാനാ', 'ഖുഷി' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രമാണിത്.

അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത'പുഷ്പ 2 ദി റൂൾ' ആണ് രശ്‌മികയുടേതായി ഇപ്പോൾ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ രശ്‌മികയുടെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം വലിയ മുന്നേറ്റമാണ് ബോക്സ് ഓഫീസിൽ നടത്തുന്നത്. ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസിൽ 600 കോടി കടന്നു. വരും ദിവസങ്ങളിൽ സിനിമ 1000 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ.

Content Highlights: Rashmika Mandanna film The Girlfriend teaser out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us