'അല്ലു-മെഗാ ഫാമിലി പ്രശ്നങ്ങൾക്കിടയിൽ ചിരഞ്ജീവി പുഷ്പയുടെ വിജയം ആഘോഷിച്ചുവോ?, സത്യമിതാണ്

ചിരഞ്ജീവി അല്ലുവിന് മധുരം നൽകുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

dot image

'മെഗാ ഫാമിലി' എന്ന് വിളിക്കപ്പെടുന്ന ചിരഞ്ജീവിയുടെ കുടുംബവും തെലുങ്ക് നടൻ അല്ലു അര്‍ജുനും തമ്മിൽ ഭിന്നതയുണ്ട് എന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. നടന്റെ ആരാധകരും പവൻ കല്യാൺ ആരാധകരും തമ്മിൽ ഇക്കാര്യത്തെ ചൊല്ലി തർക്കങ്ങളും രൂപപ്പെട്ടിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ ചിരഞ്ജീവി അല്ലുവിനെ കണ്ടതായും പുതിയ ചിത്രമായ പുഷ്പ 2 വിജയാഘോഷം നടത്തിയതായും സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചിരഞ്ജീവി അല്ലുവിന് മധുരം നൽകുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

എന്നാൽ ഇത് സത്യമല്ലെന്നും ഈ ചിത്രം കഴിഞ്ഞ വർഷം എടുത്തതാണ് എന്നുമുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ വർഷം ദേശീയ അവാർഡ് കമ്മിറ്റി അല്ലു അർജുനെ മികച്ച നടനായി തിരഞ്ഞെടുത്തപ്പോൾ എടുത്ത ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. മാത്രമല്ല ചിരഞ്ജീവി ഇപ്പോൾ സിംഗപ്പൂരിലാണ് ഉള്ളത്. അല്ലുവാകട്ടെ തന്റെ പ്രിയപ്പെട്ടവർക്കൊപ്പം സിനിമയുടെ വിജയാഘോഷത്തിലുമാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി അല്ലുവും മെഗാ കുടുംബവും തമ്മിൽ പ്രശ്നങ്ങളുണ്ട് എന്ന വാർത്തകൾ ചർച്ചാവിഷയമാണ്. തിരഞ്ഞെടുപ്പ് സമയത്ത് തന്റെ സുഹൃത്തും നന്ദ്യാലിൽ വൈ എസ് ആർ സി പി സ്ഥാനാർത്ഥിയുമായിരുന്ന ശിൽപ രവി ചന്ദ്ര കിഷോർ റെഡ്ഡിയെ പിന്തുണയ്ക്കുന്നതിനായി അല്ലു അർജുൻ എത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അല്ലു അർജുന്റെ അമ്മാവനും ജന സേന പാർട്ടി നേതാവുമായിരുന്ന പവൻ കല്ല്യാൺ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെയായിരുന്നു അല്ലു പവൻ കല്ല്യാണിന്റെ എതിർ പാർട്ടിക്കാരനായ ശിൽപ രവി ചന്ദ്ര കിഷോർ റെഡ്ഡിയെ പിന്തുണച്ചുകൊണ്ട് എത്തിയത്.

എന്നാൽ രാഷ്ട്രീയത്തിൽ താൻ നിഷ്പക്ഷനാണെന്നും പാർട്ടി വ്യത്യാസമില്ലാതെ സുഹൃത്തുക്കളെ പിന്തുണയ്ക്കുന്നതായും അല്ലു അർജുൻ പറഞ്ഞിരുന്നു. ശില്‍പ രവി ചന്ദ്ര കിഷോർ റെഡ്ഡിയെ സന്ദർശിച്ചത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാനല്ലെന്നും പകരം തന്റെ സുഹൃത്തിന് വേണ്ടിയുള്ള പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: Viral pic of Chiranjeevi and Allu Arjun celebrating Pushpa 2 success is an old one

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us