സൂപ്പർ ഹീറോയ്ക്കും ലോക്കൽ ഡിറ്റക്റ്റീവിനും ശേഷം മലയാളത്തിലെ ആദ്യ സോംബി പടവുമായി വീക്കെൻഡ് സിനിമാസ്?

ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന സിനിമയിൽ സോംബി ചിത്രവുമായി ബന്ധപ്പെട്ട ചില കാമിയോകൾ ഉണ്ടാകുമെന്നും ഇതിന്റെ ചിത്രീകരണം നടന്നതായും ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

dot image

വ്യത്യസ്തമായ ജോണറുകളിൽ കഥ പറഞ്ഞ സിനിമകളിലൂടെ ശ്രദ്ധ നേടിയ നിർമ്മാതാവാണ് സോഫിയ പോൾ. മിന്നൽ മുരളിയിലൂടെ സൂപ്പർഹീറോ ജോണറിൽ കഥ നിർമിച്ച സോഫിയ പോൾ ഇപ്പോൾ ഡിറ്റക്റ്റീവ് ഉജ്ജ്വലനിലൂടെ ഒരു ലോക്കൽ ഡിറ്റക്റ്റീവിന്റെ കഥ ഒരുക്കുകയാണ്. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന ബാനറിലാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒരുങ്ങുന്നത്. ഈ സിനിമകൾക്ക് ശേഷം ഒരു സോംബി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ്.

ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന സിനിമയിൽ സോംബി ചിത്രവുമായി ബന്ധപ്പെട്ട ചില കാമിയോകൾ ഉണ്ടാകുമെന്നും ഇതിന്റെ ചിത്രീകരണം നടന്നതായും ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളത്തിലെ ആദ്യ സോംബി ചിത്രം കൂടിയാകും ഇത്.

നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. ചിത്രം അടുത്തവർഷമായിരിക്കും റിലീസ് ചെയ്യുക. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രമായിരിക്കും ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നാണ് പുറത്തുവരുന്ന സൂചനകൾ.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്‌സ് നിർമിക്കുന്ന സിനിമയിൽ സിജു വിൽ‌സൺ, സോഷ്യൽ മീഡിയ താരങ്ങളായ അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് തുടങ്ങിയവരും ഭാഗമാകുന്നുണ്ട്. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. കാമറ പ്രേം അക്കാട്ട്, ശ്രയാന്റി, സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കലാസംവിധാനം അബ്ദുല്ല കോയ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Content Highlights: Weekend Cinematic Universe to do a zombie movie in malayalam

dot image
To advertise here,contact us
dot image