'ഇത് കിലിയൻ മർഫിയാണോ?'; '28 ഇയേഴ്സ് ലേറ്റർ' ട്രെയിലറിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച

ഓസ്കർ അവാർഡ് ജേതാവ് ഡാനി ബോയലാണ് സിനിമ സംവിധീനം ചെയ്യുന്നത്

dot image

ഹോളിവുഡ് പോസ്റ്റ് അപ്പൊകലിപ്റ്റിക് ഹൊറർ ചിത്രം 28 ഇയേഴ്സ് ലേറ്റർ ട്രെയിലർ ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് റിലീസ് ചെയ്തത്. ജോഡി കോമർ, ആരോൺ ടെയ്‌ലർ-ജോൺസൺ, റാൽഫ് ഫിയന്നസ് തുടങ്ങിയവർ ഭാഗമാകുന്ന ട്രെയിലറിലെ ഒരു രംഗം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ട്രെയിലറിലെ ഒരു രംഗത്തിൽ കാണിക്കുന്ന സോംബിക്ക് ഐറിഷ് നടൻ കിലിയൻ മർഫിയുടെ രൂപ സാദൃശ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ജോഡി കോമർ ഒരു കുഞ്ഞുമായി വരുമ്പോൾ ഒരു സോംബി പ്രത്യക്ഷപ്പെടുന്നുണ്ട്. ശരീഭാരം വളരെയധികം കുറഞ്ഞ നിലയിൽ കാണുന്ന ആ സോംബിയെ കാണാൻ കിലിയൻ മർഫിയെ പോലെയുണ്ടെന്നാണ് ചിലർ പറയുന്നത്. എന്നാൽ സിനിമയുടെ ട്രെയിലർ ക്രെഡിറ്റ്സിലെ കാസ്റ്റ് ലിസ്റ്റിൽ നടന്റെ പേര് നൽകിയിട്ടില്ല. അത് കിലിയൻ തന്നെയാണോ എന്നറിയാൻ ആരാധകർക്ക് 2025 ജൂൺ 20 വരെ കാത്തിരിക്കേണ്ടി വരും.

2007ൽ റിലീസ് ചെയ്ത 28 വീക്സ് ലേറ്റർ, 2002 ൽ റിലീസ് ചെയ്ത 28 ഡെയ്സ് ലേറ്റർ എന്നീ സിനിമകളുടെ തുടർച്ചയായി വരുന്ന സിനിമയാണ് 28 ഇയേഴ്സ് ലേറ്റർ. ഓസ്കർ അവാർഡ് ജേതാവ് ഡാനി ബോയലാണ് സിനിമ സംവിധീനം ചെയ്യുന്നത്. അലെക്സ് ഗാർലാൻഡ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Content highlights: Cillian Murphy’s role sparks debate in 28 years later trailer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us