പുഷ്പക്ക് മുന്നിൽ വിറച്ച് ഹോളിവുഡ്; റിലീസ് മാറ്റിവെച്ച് മാർവെൽ ചിത്രം 'ക്രാവൻ ദി ഹണ്ടർ'

സ്പൈഡർമാൻ്റെ വില്ലന്മാരിൽ ഒരാളാണ് ക്രാവൻ. ആരോൺ ടെയ്‌ലർ-ജോൺസൺ ആണ് സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നത്

dot image

സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മാർവെൽ ചിത്രമാണ് 'ക്രാവൻ ദി ഹണ്ടർ'. മാർവെൽ എൻ്റർടൈയ്ൻമെൻ്റും കൊളംബിയ പിക്‌ചേഴ്‌സും ചേർന്ന് നിർമ്മിച്ച ചിത്രം സോണിയുടെ സ്‌പൈഡർമാൻ യൂണിവേഴ്‌സിലെ (എസ്എസ്‌യു) ആറാമത്തെ ചിത്രമാണ്. ഡിസംബർ 13-ന് ആണ് ചിത്രം ആഗോളതലത്തിൽ റിലീസിനെത്തുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ മാർവെൽ ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്തയാണ് ചിത്രത്തിന്റെ നിർമാതാക്കൾ പുറത്തുവിടുന്നത്.

ഇന്ത്യയിൽ ക്രാവൻ ദി ഹണ്ടർ 2025 ജനുവരി ഒന്നിനാകും റിലീസിനെത്തുക എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ദി റൂൾ ഇന്ത്യൻ തിയേറ്ററുകൾ കയ്യടക്കിയിരിക്കുന്നതിനാലും ചിത്രത്തിന് മികച്ച കളക്ഷൻ ഇന്ത്യയിലുടനീളം ലഭിക്കുന്നതിനാലുമാണ് ഈ തീരുമാനമെന്നാണ് സോഷ്യൽ മീഡിയയിലെ കണ്ടെത്തൽ. ഐമാക്സ് ഉൾപ്പടെയുള്ള തിയേറ്ററുകളിൽ ക്രാവൻ ദി ഹണ്ടർ റിലീസിനെത്താൻ ലക്ഷ്യമിടുന്നതിനാൽ ഇന്ത്യയിൽ നിന്ന് മികച്ച കളക്ഷൻ നേടാനായി മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കാൻ നിർബന്ധിതരായതെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

സ്പൈഡർമാൻ്റെ വില്ലന്മാരിൽ ഒരാളാണ് ക്രാവൻ. ആരോൺ ടെയ്‌ലർ-ജോൺസൺ ആണ് സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നത്. റസ്സൽ ക്രോ കഥാപാത്രത്തിൻ്റെ അച്ഛനായ നിക്കോളായ് ക്രാവിനോഫിനെ അവതരിപ്പിക്കുന്നു. അരിയാന ഡിബോസ്, ഫ്രെഡ് ഹെച്ചിംഗർ, അലസ്സാൻഡ്രോ നിവോള, ക്രിസ്റ്റഫർ ആബട്ട് എന്നിവരും ചിത്രത്തിലുണ്ട്. ജെ സി ചന്ദർ സംവിധാനം ചെയ്ത ക്രാവൻ ദി ഹണ്ടറിൽ ക്രാവൻ്റെ ക്രൂരനായ പിതാവായ നിക്കോളായ് ക്രാവിനോഫുമായുള്ള സങ്കീർണ്ണമായ ബന്ധത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.

അതേസമയം അല്ലു അർജുൻ സിനിമയായ പുഷ്പ 2 ആഗോള ബോക്സ് ഓഫീസിൽ 800 കോടിയും കടന്ന് മുന്നേറുകയാണ്. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ ഉടൻ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.

Content Highlights: Marvel film Kraven The hunter Indian release postponed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us