ഇത് തെരിക്കും മേലെ, വരുണിന് വിജയ്‌ക്കൊപ്പം എത്താനാകുമോ? മികച്ച അഭിപ്രായം നേടി 'ബേബി ജോൺ' ട്രെയ്‌ലർ

ചിത്രം ആദ്യ ദിനം വലിയ ഓപ്പണിങ് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ

dot image

വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി ജോൺ'. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ. സിനിമയുടെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. നിരവധി ആക്ഷൻ സീനുകൾ ഉള്ള ഒരു പക്കാ എൻ്റർടൈയ്നർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 'തെരി'യെക്കാൾ മികച്ചതാകും 'ബേബി ജോൺ' എന്ന പ്രതികരണങ്ങൾ ആണ് പുറത്തുവരുന്നത്.

'തെരി'യുടെ അപ്ഡേറ്റഡ് വേർഷൻ ആയി ആണ് ബേബി ജോൺ അനുഭവപ്പെടുന്നതെന്നും സിനിമയുടെ മ്യൂസിക്കും കാമറ വർക്കെല്ലാം മികച്ചതായി അനുഭവപ്പെടുന്നെന്നാണ്‌ ട്രെയ്‌ലർ റിലീസിന് ശേഷം പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നിമിഷ നേരത്തേക്കാണെങ്കിലും ട്രെയ്‌ലറിന്റെ അവസാനം സൽമാൻ ഖാൻ വരുന്നത് സിനിമ കാണാനുള്ള ആകാംഷ കൂട്ടുന്നെന്നും പ്രതികരണങ്ങൾ ഉണ്ട്. പതിവ് കോമഡി, റൊമാന്റിക് സിനിമകളിൽ നിന്ന് മാറി വളരെ സീരിയസ് ആയ ആക്ഷൻ റോളിനെ വരുൺ ധവാൻ മികച്ചതാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ. ചിത്രം ആദ്യ ദിനം വലിയ ഓപ്പണിങ് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

ഡിസംബർ 25 ന് 'ബേബി ജോൺ' തിയേറ്ററിലെത്തും. സിനിമയുടെ രണ്ടാമത്തെ ഗാനം നേരത്തെ പുറത്തിറക്കിയിരുന്നു. മലയാളത്തെ മോശമായി ഉപയോഗിച്ചതിന് നിരവധി ട്രോളുകളാണ് ഗാനം ഏറ്റുവാങ്ങിയത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ സെറ്റ് ചെയ്ത ഗാനത്തിൽ ഹിന്ദിക്കൊപ്പം മലയാളം വരികളും കടന്നുവരുന്നുണ്ട്. 'കുട്ടനാടൻ പുഞ്ചയിലെ…' എന്ന് തുടങ്ങിയ മലയാളം ഭാഗം ഗാനത്തിൽ ഉടനീളം വരുന്നുണ്ട്. എന്നാൽ വളരെ മോശമായിട്ടാണ് ഗാനത്തിൽ മലയാള ഭാഷയെ അവതരിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിക്കുന്നത്. മലയാളം വരികൾ പാടാനായി എന്തുകൊണ്ട് മലയാളി ഗായകരെ ഉപയോഗിക്കുന്നില്ലെന്നും മലയാള ഭാഷയെ ഇങ്ങനെ നശിപ്പിക്കരുതെന്നുമുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.

ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Content Highights: Varun Dhawan film Baby John trailer receives good response

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us