സൽമാൻ വീണ്ടും തെലുങ്കിലേക്ക്; ചിരഞ്ജീവി ചിത്രത്തിന് ശേഷം ഇനി രാം ചരൺ സിനിമയിൽ സല്ലുവിന്റെ കാമിയോ

ചിരഞ്ജീവി നായകനായ ഗോഡ്ഫാദർ എന്ന തെലുങ്ക് ചിത്രത്തിൽ സൽമാൻ ഖാൻ കാമിയോ വേഷത്തിലെത്തിയിരുന്നു

dot image

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ വീണ്ടും തെലുങ്ക് സിനിമയുടെ ഭാഗമാകുന്നതായി റിപ്പോർട്ട്. രാം ചരൺ നായകനാകുന്ന പുതിയ ചിത്രത്തിലാകും സല്ലു ഭാഗമാവുക. ആർ സി 16 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയിൽ സ്പെഷ്യൽ കാമിയോ വേഷത്തിലാകും നടനെത്തുക എന്നാണ് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നത്.

സിനിമയുടെ അണിയറപ്രവർത്തകർ സൽമാനുമായി ചർച്ചകൾ നടത്തിയതായാണ് സൂചന. സല്ലുവിന്റെ കാമിയോ സംബന്ധിച്ച് നടനിൽ നിന്നോ സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

2022ൽ ചിരഞ്ജീവി നായകനായ ഗോഡ്ഫാദർ എന്ന തെലുങ്ക് ചിത്രത്തിൽ സൽമാൻ ഖാൻ കാമിയോ വേഷത്തിലെത്തിയിരുന്നു. മോഹൻ രാജ സംവിധാനം ചെയ്ത സിനിമയിൽ മസൂം ഭായ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി സൽമാൻ പ്രതിഫലം ഒന്നും വാങ്ങിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതുപോലെ സൽമാൻ ഖാൻ നായകനായ കിസി കാ ഭായ് കിസി കി ജാൻ എന്ന സിനിമയിൽ രാം ചരണും ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ സി 16. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ജാൻവി കപൂറാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Content Highlights: Reports that Salman Khan to do cameo role in Ram Charan's RC 16

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us