രൺബീറിന് അനിമൽ, വരുണിന് ബേബി ജോൺ, ഹിന്ദി സിനിമയ്ക്ക് ഒരു പുതിയ സൂപ്പർസ്റ്റാർ കൂടി ഉണ്ടാകാൻ പോകുന്നു; അറ്റ്ലീ

സിനിമയുടെ റിലീസിന് മുൻപ് എന്നെ വിശ്വസിച്ച വ്യക്തികളിൽ രണ്ട്‌ പേരാണ് ഷാരൂഖ് ഖാൻ സാറും വരുൺ ധവാനും

dot image

വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി ജോൺ'. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് അറ്റ്ലീ. ജവാന് ശേഷം എല്ലാവരും തന്നെ വിശ്വസിച്ചു തുടങ്ങി എന്നാൽ സിനിമയുടെ റിലീസിന് മുൻപ് തന്നെ വിശ്വസിച്ച വ്യക്തികളിൽ ഒരാളാണ് വരുൺ ധവാനെന്ന് സംവിധായകൻ അറ്റ്ലീ. ബേബി ജോൺ വരുൺ ധവാനെ ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിക്കുമെന്നും സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ഇവന്റിൽ അറ്റ്ലീ പറഞ്ഞു.

'ജവാൻ റിലീസിന് ശേഷം എല്ലാവരും എന്നെ വിശ്വസിച്ചു തുടങ്ങി, എന്നാൽ സിനിമയുടെ റിലീസിന് മുൻപ് എന്നെ വിശ്വസിച്ച വ്യക്തികളിൽ രണ്ട്‌ പേരാണ് ഷാരൂഖ് ഖാൻ സാറും വരുൺ ധവാനും. ഒരു വാക്ക് എനിക്ക് പ്രേക്ഷകർക്ക് നൽകാൻ കഴിയും. നമ്മൾ ഒരു സൂപ്പർസ്റ്റാറിനെ കൂടി ഉണ്ടാക്കാൻ പോകുകയാണ്. 'അനിമൽ' എന്ന സിനിമ രൺബീറിന് എത്രമാത്രം സ്വീകാര്യതയാണോ നൽകിയത് 'ബേബി ജോൺ' വരുൺ ധവാനും അത്രതന്നെ ഉയർച്ച നൽകും', അറ്റ്ലീ പറഞ്ഞു.

സിനിമയുടെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. നിരവധി ആക്ഷൻ സീനുകൾ ഉള്ള ഒരു പക്കാ എൻ്റർടൈയ്നർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 'തെരി'യെക്കാൾ മികച്ചതാകും 'ബേബി ജോൺ' എന്ന പ്രതികരണങ്ങൾ ആണ് പുറത്തുവരുന്നത്. 'തെരി'യുടെ അപ്ഡേറ്റഡ് വേർഷൻ ആയി ആണ് ബേബി ജോൺ അനുഭവപ്പെടുന്നതെന്നും സിനിമയുടെ മ്യൂസിക്കും കാമറ വർക്കെല്ലാം മികച്ചതായി അനുഭവപ്പെടുന്നെന്നാണ്‌ ട്രെയ്‌ലർ റിലീസിന് ശേഷം പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നിമിഷ നേരത്തേക്കാണെങ്കിലും ട്രെയ്‌ലറിന്റെ അവസാനം സൽമാൻ ഖാൻ വരുന്നത് സിനിമ കാണാനുള്ള ആകാംഷ കൂട്ടുന്നെന്നും പ്രതികരണങ്ങൾ ഉണ്ട്. ഡിസംബർ 25 ന് 'ബേബി ജോൺ' തിയേറ്ററിലെത്തും.

ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Content Highights: We are making Varun Dhawan a superstar with Baby John says Atlee

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us