ഇത് മല്ലു അർജുന്റെ കോട്ട, ആർക്ക് മുന്നിലും താഴത്തില്ല; കേരളത്തിൽ മികച്ച നേട്ടവുമായി 'പുഷ്പ 2'

പുഷ്പ ആദ്യ ഭാഗം കേരളത്തിൽ നിന്നും നേടിയ 11 കോടിയെയാണ് ഇതോടെ രണ്ടാം ഭാഗം മറികടന്നിരിക്കുന്നത്

dot image

അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2 ദി റൂൾ ലോകമെമ്പാടും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും അതൊന്നും സിനിമയുടെ കളക്ഷനെ ബാധിക്കുന്നില്ല. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ ചിത്രം നേടിയത് 922 കോടിയാണ്. കേരളത്തിൽ സിനിമക്ക് ആദ്യ ദിനം മുതൽ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമയുടെ അഞ്ച് ദിവസത്തെ കേരള കളക്ഷൻ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

14 കോടിയാണ് ഇതുവരെ പുഷ്പ 2 കേരളത്തിൽ നിന്നും നേടിയത്. ഒരു തെലുങ്ക് ഡബ്ബ് ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ആറാമത്തെ ഏറ്റവും ഉയർന്ന കളക്ഷനാണിത്. ഒപ്പം അല്ലു അർജുന്റെ കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. പുഷ്പ ആദ്യ ഭാഗം ഇവിടെ നിന്നും നേടിയ 11 കോടിയെയാണ് ഇതോടെ രണ്ടാം ഭാഗം മറികടന്നിരിക്കുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് 6.35 കോടി ആണ് പുഷ്പ 2 നേടിയത്. ഇതോടെ ഈ വർഷത്തെ കേരളത്തിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ പുഷ്പ നേടി. മമ്മൂട്ടി ചിത്രമായ ടർബോയെ മറികടന്നായിരുന്നു പുഷ്പയുടെ ഈ റെക്കോർഡ് നേട്ടം. 6.15 ആയിരുന്നു ടർബോയുടെ കളക്ഷൻ.

സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ ഇന്ന് 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.

Content Highlights: Allu Arjun film Pushpa 2 collects good amount from kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us