കങ്കുവയുടെ റെക്കോർഡ് നാണക്കേടിൽ നിന്ന് സൂര്യയ്ക്ക് രക്ഷയാകുമോ അമൽ നീരദ് ? പടം ഉടൻ എന്ന് റിപ്പോർട്ട്

അമൽ നീരദ് ചിത്രങ്ങൾ മിനിമം ഗ്യാരണ്ടി ഉറപ്പു നൽകുന്നതിനാൽ തന്നെ കങ്കുവയുടെ നഷ്ടം ഈ ചിത്രം നികത്തുമെന്നാണ് സൂര്യ ആരാധകർ പ്രതീക്ഷിക്കുന്നത്

dot image

സംവിധായകൻ അമൽ നീരദും സൂര്യയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ കറങ്ങാൻ തുടങ്ങിയിട്ട് നാളു കുറച്ചായി. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റാണ് ശ്രദ്ധനേടുന്നത്. സംവിധായകനും നടനും തമ്മിൽ സിനിമയുമായി ബന്ധപ്പെട്ട് ഫൈനൽ ടോക്ക് നടന്നെന്നും ചെറിയ ഷെഡ്യൂളിൽ ഏകദേശം 40 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുന്ന ചിത്രമാണ് ഒരുങ്ങുന്നതെന്നുമാണ് റിപ്പോർട്ടുകൾ.

അടുത്തിടെ ഇറങ്ങിയ സൂര്യ ചിത്രം കങ്കുവ തിയേറ്ററിൽ വൻ പരാജയമായിരുന്നു. ഇത് നിലവിലെ സൂര്യയുടെ മാർക്കറ്റിന് കോട്ടം വരുത്തിയിട്ടുണ്ട്. അമൽ നീരദ് ചിത്രങ്ങൾ മിനിമം ഗ്യാരണ്ടി ഉറപ്പു നൽകുന്നതിനാൽ തന്നെ കങ്കുവയുണ്ടാക്കിയ നഷ്ടങ്ങള്‍ നികത്താന്‍ ഈ പ്രോജക്ടിനാകുമെന്നാണ് ആരാധകര്‍ പങ്കുവെക്കുന്നത്. എന്നാൽ ഈ ചിത്രത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

അമൽ നീരദും സൂര്യയും ഒന്നിക്കുന്നത് മമ്മൂട്ടി ചിത്രം 'മൃഗയ'യുടെ റീമേക്കിനായാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സൂര്യയുടെയും മമ്മൂട്ടിയുടെയും സൗബിന്റെയുമെല്ലാം പഴയ ചില അഭിമുഖങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് മൃഗയയുടെ റീമേക്കിനായാണ് അമല്‍ നീരദും സൂര്യയും ഒന്നിക്കുന്നതെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയത്.

2022 ല്‍ 'എതിർക്കും തുനിന്തവൻ' എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കേരളത്തിൽ എത്തിയപ്പോഴായിരുന്നു ഇങ്ങനെയൊരു പ്രോജക്ടിനെ കുറിച്ചുള്ള ആദ്യ സൂചനകള്‍ സൂര്യ നല്‍കിയത്. ഒരു മമ്മൂട്ടി ചിത്രത്തിന്റെ റീമേക്കിന് വേണ്ടി അമൽ നീരദുമായി ചർച്ച നടത്തിയ കാര്യം സൂര്യ അന്ന് വെളിപ്പെടുത്തിയിരുന്നു. അന്ന് ആ ചർച്ച മുന്നോട്ട് പോയില്ലെന്നും താൻ വീണ്ടും അമലിനെ ബന്ധപ്പെടുമെന്നും ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമോയെന്ന് നോക്കുമെന്നും സൂര്യ പറഞ്ഞിരുന്നു.

സൂര്യയെ കാണുന്നതിന് വേണ്ടി താനും അമൽ നീരദും പോയിരുന്നെന്ന് നടനും സംവിധായകനുമായ സൗബിൻ ഷാഹിറും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനിടെ മൃഗയ സിനിമയാണ് സൂര്യ റീമേക്ക് ചെയ്യാൻ താൽപ്പര്യപ്പെട്ടിരുന്നതെന്ന് മമ്മൂട്ടി പറയുന്നതിന്റെ വീഡിയോയും ആരാധകർ കണ്ടെത്തിയിരുന്നു. കാതൽ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ നായികയായ ജ്യോതികയോട് മൃഗയ സിനിമ കണ്ടിരുന്നോയെന്ന അവതാരകയുടെ ചോദ്യത്തിന് സൂര്യ ഒരിക്കൽ 'മൃഗയ' റീമേക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്ന് മമ്മൂട്ടി പറയുന്നുണ്ട്. ഈ വീഡിയോകളെല്ലാം കൂട്ടിചേർത്താണ് സൂര്യയും അമൽ നീരദും ഒന്നിക്കുന്നത് 'മൃഗയ' സിനിമയ്ക്കാണെന്ന് ആരാധകർ പറയുന്നത്.

ലോഹിതദാസിന്റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത് 1989 ൽ റിലീസ് ചെയ്ത ചിത്രമാണ് 'മൃഗയ'. മമ്മൂട്ടി നായാട്ടുകാരനായ വാറുണ്ണിയായി എത്തിയ ചിത്രത്തിൽ ലാലു അലക്‌സ്, തിലകൻ, ഉർവശി, സുനിത, ശാരി, കുതിരവട്ടം പപ്പു തുടങ്ങി വൻ താരനിര അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു.

Content Highlights: Reports of Suriya Amal Neerad movie coming soon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us