പുഷ്പ 2 റിലീസ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടൻ നാനി. സിനിമാപ്രവർത്തകർ ഉൾപ്പടുന്ന വിഷയങ്ങളിൽ സർക്കാർ അധികാരികളും മാധ്യമങ്ങളും കാണിക്കുന്ന ആവേശം സാധാരണ പൗരന്മാരുടെ കാര്യത്തിലും ഉണ്ടായിരുന്നുവെങ്കിൽ നല്ല സമൂഹത്തിൽ ജീവിക്കുമായിരുന്നു. ഈ ദുരന്തത്തിൽ നിന്ന് എല്ലാവരും പാഠം ഉൾക്കൊള്ളണമെന്നും ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാനി പറഞ്ഞു. ഈ സംഭവത്തിൽ ഒരാൾ മാത്രമല്ല ഉത്തരവാദി എന്നും എല്ലാവരും തെറ്റുകാരാണെന്നും നാനി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
'സിനിമാക്കാരുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സർക്കാർ അധികാരികളും മാധ്യമങ്ങളും കാണിക്കുന്ന ആവേശം സാധാരണ പൗരന്മാരുടെ കാര്യത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു നിർഭാഗ്യകരമായ സംഭവമായിരുന്നു, അത് ഹൃദയഭേദകമായിരുന്നു. ദുരന്തത്തിൽ നിന്ന് നമ്മൾ എല്ലാവരും പഠിക്കുകയും കൂടുതൽ ശ്രദ്ധാലുക്കളാവുകയും വേണം. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ഇവിടെ നമ്മൾ എല്ലാവരും തെറ്റുകാരാണ്. ഒരാൾ മാത്രമല്ല ഉത്തരവാദി,' എന്ന് നാനി കുറിച്ചു.
I wish the kind of enthusiasm government authorities and media show in anything related to people from cinema was also there for the regular citizens. We would have lived in a better society. That was an unfortunate incident and it was heart breaking. We should all learn from the…
— Nani (@NameisNani) December 13, 2024
അതേസമയം അല്ലു അര്‍ജുന് ഇടക്കാല ജാമ്യം ലഭിച്ചു. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ വാദം കേട്ട ശേഷമാണ് ജാമ്യം അനുവദിച്ചത്. ചലച്ചിത്ര താരമായല്ല, സാധാരണക്കാരനായി തന്റെ ഹര്‍ജി പരിഗണിക്കണമെന്ന് അല്ലു അര്‍ജുന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ആവശ്യപ്പെട്ടു. സാധാരണക്കാരനാണെങ്കിലും ജാമ്യം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ട്. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ട്. എന്നാല്‍ കുറ്റം അല്ലു അര്‍ജുന് മേല്‍ മാത്രം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. സൂപ്പര്‍ താരമാണെന്ന് കരുതി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി.
Content Highlights: Nani extends support to Allu Arjun