ഷാരൂഖ് ഖാനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ആ സിനിമ കമ്മിറ്റ് ചെയ്തത്: നയൻതാര

1000 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രത്തിലെ നയൻതാരയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

dot image

തെന്നിന്ത്യയിൽ ആരാധകർ ഏറ്റവും കൂടുതൽ ഉള്ള നടിമാരിൽ ഒരാളാണ് നയൻതാര. ആദ്യ ഹിന്ദി ചിത്രത്തിലൂടെ തന്നെ ബോളിവുഡിൽ തന്റേതായ ഫാൻ ബേസ് നടി ഉണ്ടാക്കിയെടുത്തിട്ടയുണ്ട്. ഷാരൂഖ് ഖാനൊപ്പമുള്ള ജവാൻ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നയൻ‌താര ഇപ്പോൾ. ഷാരൂഖ് ഖാനെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് ഈ സിനിമ ചെയ്തതെന്നും അദ്ദേഹം തന്നെ ഏറെ കംഫര്‍ട്ടബിളാക്കിയിരുന്നു എന്നും പറയുകയാണ് നയൻതാര. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'ഞാൻ ജവാൻ ചെയ്തത് ഷാരൂഖ് ഖാൻ സാറിനെ ഇഷ്ടമായത് കൊണ്ട് മാത്രമാണ്, അദ്ദേഹം എന്നോട് സംസാരിച്ചു, അദ്ദേഹം എന്നെ വളരെ കംഫർട്ടബിൾ ആക്കി. ഹിന്ദി സിനിമയിലേക്ക് വരുന്നത് എൻ്റെ കരിയറിൽ ഞാൻ ആലോചിക്കാത്ത കാര്യമാണ്. എസ്ആർകെ സാറിനോട് വളരെയധികം സ്നേഹവും ബഹുമാനവും ഉണ്ട്. പിന്നെ മറ്റൊരു പ്രധാന കാരണം അറ്റ്‌ലിയാണ്. എനിക്ക് അറ്റ്‌ലിക്കൊപ്പം വർക് ചെയ്യുന്നതും കംഫർട്ടബിളാണ്. അദ്ദേഹത്തിന്റെ രണ്ട് സിനിമകളില്‍ മാത്രമാണ് ഞാൻ അഭിനയിക്കാതിരുന്നത്," നയൻ‌താര പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ഷാരൂഖ് ഖാൻ-അറ്റ്ലി കൂട്ടുകെട്ടിന്റെ ജവാൻ. 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രത്തിലെ നയൻതാരയുടെ കഥാപത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിച്ചത്. വിക്രം റാത്തോഡ് എന്ന സൈനികനായും ആസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും ഡബിൾ റോളിലാണ് ഷാരൂഖ് സിനിമയിലെത്തിയത്. ദീപിക പദുകോണും സിനിമയിൽ കാമിയോ വേഷത്തിലെത്തിയിരുന്നു.

Content Highlights: Nayanthara talks about Jawan movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us