മലയാളത്തിൽ ചുവടുറപ്പിച്ച് രാജ് ബി ഷെട്ടി, പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി 'രുധിരം'

സൈക്കോളജിക്കല്‍ സര്‍വൈവല്‍ ത്രില്ലറായെത്തിയ ചിത്രം വേറിട്ട രീതിയിലുള്ളൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്ക് നൽകുന്നതെന്നാണ് ആരാധകർ പറയുന്നത്.

dot image

തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി ആദ്യമായി മലയാളത്തിൽ നായകനായെത്തിയ ചിത്രമാണ് രുധിരം. മികച്ച പ്രതികരണങ്ങളോടെ സിനിമ ഇപ്പോൾ തിയേറ്ററുകൾ കീഴടക്കുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായെത്തിയത് അപര്‍ണ ബാലമുരളിയാണ്. സൈക്കോളജിക്കല്‍ സര്‍വൈവല്‍ ത്രില്ലറായെത്തിയ ചിത്രം വേറിട്ട രീതിയിലുള്ളൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്ക് നൽകുന്നതെന്നാണ് ആരാധകർ പറയുന്നത്. രാജ് ബി ഷെട്ടിയുടേയും അപര്‍ണയുടേയും ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഒരു ഡോക്ടറുടെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

നേരത്തെ മമ്മൂട്ടി നായകനായ 'ടർബോ'യിലെ രാജ് ബി ഷെട്ടിയുടെ വില്ലൻ വേഷം ഏറെ പ്രശംസ നേടിയിരുന്നു. തുടർന്ന് കൊണ്ടലിലും ഇദ്ദേഹം അഭിനയിച്ചു. തെലുങ്ക് സിനിമയിൽ സ്ഥിരസാന്നിധ്യമായ നടൻ ഇപ്പോൾ മലയാളികൾക്കും സുപരിചിതനാവുകയാണ്. റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി എസ് ലാലനാണ് 'രുധിരം' നിര്‍മ്മിച്ചത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ആണ് തീയേറ്ററുകളിൽ പ്രദർശനത്തിക്കുന്നത്. സഹ സംവിധായകനായി സിനിമാ ലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. 123 മ്യൂസിക്സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്നർ.

ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, വി.എഫ്.എക്സ് പ്രൊഡ്യൂസർ: മനീഷ മാധവൻ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.

Content Highlights: Rudhiram is doing well in theaters with great reviews

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us