'നടന് എല്ലാം സ്വയം ഏറ്റെടുക്കാൻ കഴിയില്ല'; അല്ലുവിനെ മാത്രം കുറ്റം ചുമത്താൻ കഴിയില്ലെന്ന് വരുൺ ധവാൻ

'ഈ സംഭവത്തിൽ നിങ്ങൾക്ക് ഒരാളിൽ മാത്രം കുറ്റം ചുമത്താൻ കഴിയില്ല'

dot image

തെലുങ്ക് നടൻ അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് ബോളിവുഡ് താരം വരുൺ ധവാൻ. ഏറെ ഹൃദയഭേദകമായ സംഭവമാണ് നടന്നത്. അതിൽ അനുശോചനം അറിയിക്കുന്നു. എന്നാൽ ഒരാളെ മാത്രം ഈ സംഭവത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് നടൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ബേബി ജോണിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് വരുൺ ധവാൻ സംഭവത്തിൽ പ്രതികരിച്ചത്.

'സുരക്ഷാ പ്രോട്ടോക്കോളുകൾ ഉണ്ട്. ഒരു നടന് എല്ലാം സ്വയം ഏറ്റെടുക്കാൻ കഴിയില്ല. നമുക്ക് ചുറ്റുമുള്ളവരോട് പറയാം. നടന്ന ദുരന്തം വളരെ ഹൃദയഭേദകമാണ്. ഞാൻ വളരെ ഖേദിക്കുന്നു. എന്റെ അനുശോചനം അറിയിക്കുന്നു. അതേസമയം ഈ സംഭവത്തിൽ നിങ്ങൾക്ക് ഒരാളിൽ മാത്രം കുറ്റം ചുമത്താൻ കഴിയില്ല,' വരുൺ ധവാൻ പറഞ്ഞു.

നേരത്തെ തെലുങ്ക് നടൻ നാനിയും സംഭവത്തിൽ അല്ലുവിനെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. 'സിനിമാക്കാരുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സർക്കാർ അധികാരികളും മാധ്യമങ്ങളും കാണിക്കുന്ന ആവേശം സാധാരണ പൗരന്മാരുടെ കാര്യത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു നിർഭാഗ്യകരമായ സംഭവമായിരുന്നു, അത് ഹൃദയഭേദകമായിരുന്നു. ദുരന്തത്തിൽ നിന്ന് നമ്മൾ എല്ലാവരും പഠിക്കുകയും കൂടുതൽ ശ്രദ്ധാലുവായിരിക്കുകയും ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ഇവിടെ നമ്മൾ എല്ലാവരും തെറ്റുകാരാണ്. ഒരാൾ മാത്രമല്ല ഉത്തരവാദി,' എന്നാണ് നാനി കുറിച്ചത്.

അതേസമയം അല്ലു അര്‍ജുന് ഇടക്കാല ജാമ്യം ലഭിച്ചു. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ വാദം കേട്ട ശേഷമാണ് ജാമ്യം അനുവദിച്ചത്.ചലച്ചിത്ര താരമായല്ല, സാധാരണക്കാരനായി തന്റെ ഹര്‍ജി പരിഗണിക്കണമെന്ന് അല്ലു അര്‍ജുന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ആവശ്യപ്പെട്ടു.

സാധാരണക്കാരനാണെങ്കിലും ജാമ്യം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ട്. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ട്. എന്നാല്‍ കുറ്റം അല്ലു അര്‍ജുന് മേല്‍ മാത്രം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. സൂപ്പര്‍ താരമാണെന്ന് കരുതി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി.

Content highlights: Varun Dhawan supports Allu Arjun

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us