'ഞാൻ കരയുന്നില്ല, OK!' അല്ലു അർജുൻ ജയിൽ മോചിതനായതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി നടി സാമന്ത

അല്ലു അര്‍ജുന്റെ അറസ്റ്റ് വലിയ കോളിളക്കമാണ് തെലുങ്ക് സിനിമാ മേഖലയിൽ ഉണ്ടാക്കിയത്.

dot image

പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെ തുടർന്നുള്ള അല്ലു അര്‍ജുന്റെ അറസ്റ്റ് വലിയ കോളിളക്കമാണ് തെലുങ്ക് സിനിമാ മേഖലയിൽ ഉണ്ടാക്കിയത്. ജയില്‍മോചിതനായി വീട്ടിലെത്തിയ അല്ലു അര്‍ജുനെ കണ്ടതും വികാരനിര്‍ഭരരായ കുടുംബത്തിലെ അംഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. സംഭവത്തിൽ നിരവധി പേർ പ്രതികരണം അറിയിക്കുകയും താരത്തിന്റെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി സാമന്തയും സംഭവത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

അല്ലു വീട്ടിലെത്തിയപ്പോൾ ഭാര്യ ആലിംഗനം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചായിരുന്നു സാമന്തയുടെ പ്രതികരണം. 'ഞാൻ കരയുന്നില്ല, ഓക്കെ'-​ എന്നായിരുന്നു നടി കുറിച്ചത്. പോസ്റ്റിൽ അല്ലുവിനെയും ഭാര്യയെയും മെൻഷൻ ചെയ്തിട്ടുമുണ്ട്. ഒപ്പം കരയുന്ന ഇമോജികളും പങ്കുവച്ചിട്ടുണ്ട്.

അതേസമയം ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 'ആരാധകർ അടക്കമുള്ള നിരവധി പേർ എനിക്ക് പിന്തുണയുമായി എത്തി. അവർക്കെല്ലാവർക്കും ഞാൻ നന്ദി പറയുകയാണ്. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാൻ. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും.' അല്ലു അർജുൻ പറഞ്ഞു.

Content Highlights:  samantha ruth prabhu response allu arjun arrest

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us