ഇടക്കാല ജാമ്യത്തിന് ശേഷം ചിരഞ്ജീവിയുടെ വീട്ടിൽ എത്തി അല്ലു അർജുൻ, ചിത്രങ്ങൾ വൈറലാകുന്നു

അല്ലുവിന്റെ അറസ്റ്റിന് പിന്നിൽ ചിരഞ്ജീവിയുടെ മെഗാ ഫാമിലി ആണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

dot image

പുഷ്പ 2 റിലീസ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ അറസ്റ്റ് ചെയ്തതും ജാമ്യത്തിൽ വിട്ടയതും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജയിൽ മോചിതനായതിനു ശേഷം തെലുങ്ക് സിനിമാ ഇൻഡസ്ട്രയിലെ നിരവധി താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും അല്ലുവിന്റെ വീട് സന്ദർശിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണിപ്പോൾ.

നേരത്തെ അടുത്ത ബന്ധു കൂടിയായ നടൻ ചിരഞ്ജീവി അല്ലുവിന്‍റെ വീട്ടിൽ എത്തിയിരുന്നു. ഭാര്യ സുരേഖയ്‌ക്കൊപ്പമാണ് ചിരഞ്ജീവി അല്ലുവിന്റെ കുടുംബത്തെ സന്ദർശിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിരഞ്ജീവിയുടെ വീട്ടിൽ കുടുംബസമേതം എത്തിയിരിക്കുകയാണ് അല്ലു അർജുൻ. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അല്ലുവിന്റെ അറസ്റ്റിന് പിന്നിൽ ചിരഞ്ജീവിയുടെ മെഗാ ഫാമിലി ആണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചിരഞ്ജീവിയുടെ സന്ദർശനവും ഇരുവരുടെയും ചിത്രങ്ങളും പുറത്തു വന്നതോടെ അത്തരത്തിലുള്ള വാർത്തകൾക്ക് ഫുൾ സ്റ്റോപ്പ് ആയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്. ഇതിനിടെ അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ രേവതിയും മകൻ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇതിന് പിന്നാലെ അപകടം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമ, തിയറ്റർ മാനേജർ, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് ശേഷമാണ് അല്ലു അർജുനെ കേസിൽ പ്രതി ചേർക്കുന്നത്. രേവതിയുടെ മരണത്തിൽ അല്ലു അനുശോചനം അറിയിച്ചിരുന്നു. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്ന് പറഞ്ഞ അല്ലു സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

Content Highlights:  Allu Arjun reaches Chiranjeevi's house after interim bail, pictures go viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us