'വെടികൊണ്ട് നിൽക്കുന്നവരെ പുറകിൽ നിന്ന് അടിക്കുന്നതാണോ മാസ്', ബോഗയ്ൻവില്ലയെ ട്രോളി സോഷ്യൽ മീഡിയ

'വരുന്നു സിസിടിവി നോക്കുന്നു പോകുന്നു റിപ്പീറ്റ്', സിനിമയിലെ ഫഹദിന്റെ ആവർത്തിച്ചുള്ള രംഗങ്ങളാണ് നെറ്റിസൺമാരെ ചൊടിപ്പിച്ചത്

dot image

അമൽ നീരദിൻ്റെ സംവിധാനത്തിലെത്തിയ 'ബോഗയ്ൻവില്ല' തിയേറ്റർ പ്രദർശനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചത്. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രധാനമായും ചിത്രത്തിലെ ഫഹദ് ഫാസിലിന്റെയും ശ്രിന്ദയുടെയും കഥാപാത്രങ്ങൾക്ക് നേരെയാണ് ട്രോളുകൾ. ബോഗയ്ൻവില്ലയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം നിരാശപ്പടുത്തിയെന്നാണ് ആരാധകർ പറയുന്നത്.

ഒരു യുവതിയെ കാണാതായ കേസ് അന്വേഷിക്കുന്ന എസിപി ഡേവിഡ് കോശി ഐപിഎസ് എന്ന പൊലീസുകാരനെയാണ് ഫഹദ് അവതരിപ്പിച്ചത്. സിനിമയിലെ ഫഹദിന്റെ ആവർത്തിച്ചുള്ള രംഗങ്ങളാണ് നെറ്റിസൺമാരെ ചൊടിപ്പിച്ചത്. 'വരുന്നു സിസിടിവി നോക്കുന്നു പോകുന്നു റിപ്പീറ്, എന്തിനാണ് ഫഹദ് ഈ സിനിമ തെരഞ്ഞെടുത്തത് എന്നല്ലെമാണ് ആരാധകർ ചോദിക്കുന്നത്.

അതുപോലെ, ചിത്രത്തിലെ നായിക റീത്തുവിൻ്റെ സഹായി രമയുടെ വേഷം ചെയ്ത ശ്രിന്ദയുടെ കഥാപാത്രവും ഇത്തരത്തിൽ ട്രോളുകൾക്ക് ഇരയാകുന്നുണ്ട്. സുപ്രധാന രംഗങ്ങളിലൊന്നിൽ, കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന പ്രതിനായകനെ രമ കസേരകൊണ്ട് അടിക്കുന്ന സീനുണ്ട്. ഈ രംഗത്തിനാണ് വ്യാപകമായി ട്രോളുകൾ നിറയുന്നത്. 'വെടികൊണ്ട് നിൽക്കുന്നവരെ പുറകിൽ നിന്ന് അടിക്കുന്നതാണോ മാസ്' എന്നാണ് വിമർശകർ ചോദിക്കുന്നത്. അത്രയും നേരത്തെ മൂഡ് മുഴുവൻ കൊണ്ട് നശിപ്പിച്ച് കോമഡി ആക്കിയെന്നും ആക്ഷേപം ഉണ്ട്.

അതേസമയം, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവർക്ക് പുറമേ ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ബോഗയ്ൻവില്ല. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിച്ചെത്തുന്നു എന്നതിനൊപ്പം ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി വെള്ളിത്തിരയിൽ തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ജ്യോതിര്‍മയിയുടെ കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയാണ് ബോഗയ്ൻവില്ല എന്ന സിനിമയുടെ സഞ്ചാരമെന്നതും പ്രത്യേകതയാണ്.

ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ ആറ് കോടിക്ക് മുകളിലായിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ലാജോ ജോസഫിന്‍റെ റൂത്തിന്‍റെ ലോകം എന്ന നോവല്‍ ആസ്​പദമാക്കി എടുത്ത ചിത്രത്തിന്‍റെ തിരക്കഥ അമല്‍ നീരദും ലാജോ ജോസഫും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Content Highlights: amal neerad movie Bougainvillea trolled social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us