സൂര്യക്കൊപ്പം കട്ടയ്ക്ക് നിൽക്കാൻ മലയാളത്തിന്‍റെ പ്രിയതാരങ്ങളും, ഇന്ദ്രൻസും സ്വാസികയും സൂര്യ 45ൽ

അരുവി, തീരൻ അധികാരം ഒൺട്ര്‍, കൈതി, സുൽത്താൻ, ഒകെ ഒക ജീവിതം തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.

dot image

സൂര്യ നായകനാകുന്ന നാൽപ്പത്തി അഞ്ചാമത് ചിത്രം സൂര്യ 45 ൽ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും എത്തുന്നു. പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആർ ജെ ബാലാജി സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ നായികയാകുന്നത് തൃഷയാണ്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രത്തിൽ മലയാളികൾ എത്തുന്നതിൽ വളരെ സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സായി അഭയങ്കറാണ്. ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

indrans
swasika

അരുവി, തീരൻ അധികാരം ഒൺട്ര്‍, കൈതി, സുൽത്താൻ, ഒകെ ഒക ജീവിതം തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ എന്റെർറ്റൈനർ എന്നതിനുപരി ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ചിത്രമാണിതെന്ന് സംവിധായകൻ ആർ ജെ ബാലാജി സൂചിപ്പിച്ചിരുന്നു. സൂര്യ 45ന്റെ ചിത്രീകരണം ഇപ്പോൾ കോയമ്പത്തൂരിൽ പുരോഗമിക്കുകയാണ്. 2025 രണ്ടാം പകുതിയിൽ ആണ് സൂര്യ 45 റിലീസ് ചെയ്യാൻ പദ്ധതിയിടുന്നത്.

Content Highlights Malayalam's favorite stars Indrans and Swasika are coming to Surya 45

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us