'സംവിധാനം മോഹൻലാൽ' എന്ന് കാണാൻ അതിരാവിലെ പോകേണ്ട; ബറോസിന് ഫാൻസ്‌ ഷോകളില്ല?

ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്

dot image

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് റിലീസിന് ഒരുങ്ങുകയാണ്. വലിയ ബഡ്ജറ്റിൽ 3D യിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്ലറിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ സിനിമയുടെ ഷോ ടൈം സംബന്ധിച്ച് പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്.

ബറോസിന് അതിരാവിലെ ഫാൻസ്‌ ഷോകൾ ഇല്ലെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൻ്റെ ആദ്യ ഷോകൾ കേരളത്തിലെ എല്ലാ റിലീസ് കേന്ദ്രങ്ങളിലും രാവിലെ 9.30ന് ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ മറ്റ് കേന്ദ്രങ്ങളിലും ഇതേ സമയക്രമമായിരിക്കും എന്നാണ് സൂചന.

ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.

സിനിമയിലെ ആദ്യ ഗാനം ഇന്നലെ പുറത്തുവിട്ടു. ഇസബെല്ലാ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് മോഹൻലാൽ തന്നെയാണ്. ലിഡിയൻ നാദസ്വരം കമ്പോസ് ചെയ്തിരിക്കുന്ന ഗാനം സ്റ്റുഡിയോയിൽ നിന്ന് പാടുന്ന മോഹൻലാലിൻറെ വീഡിയോ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: Reports that makers of Barroz have decided to not have early morning fan shows 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us