മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് പാർവതി തിരുവോത്ത്. സ്വന്തം അഭിപ്രായങ്ങള്‍
തുറന്ന് പറയാന്‍ മടിയില്ലാത്ത നടിയുടെ വേറിട്ട ഹൈയർ സ്റ്റൈലും കോസ്റ്റ്യൂമുകളും സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അഭിനയം ഒരു ജീവിതരീതിയാണെന്ന് പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. പുതിയ ലുക്കുകൾ പരീക്ഷിക്കുന്നത് പ്രശസ്തിയിൽ നിന്ന് രക്ഷപ്പെടാനാണെന്നും നടി പറഞ്ഞു. ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയായിരുന്നു പാർവതിയുടെ പ്രതികരണം.
'വ്യത്യസ്ത ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്നത് എനിക്ക് ഇഷ്ടമാണ്. കഥാപാത്രത്തിൽ നിന്ന് പുറത്തു കടക്കാൻ അത് എന്നെ സഹായിക്കും. മാത്രവുമല്ല പ്രശസ്‌തിയിൽ നിന്ന് രക്ഷപ്പെടാനും വ്യത്യസ്തമായ ഹെയർ സ്റ്റൈലുകൾ എന്നെ സഹായിക്കാറുണ്ട്' പാർവതി തിരുവോത്ത് പറഞ്ഞു.
ഒരു അഭിനേതാവായതു കൊണ്ട് പല കഥാപാത്രങ്ങളും തന്നെ വ്യക്തിപരമായി വളരാൻ സഹായിച്ചിട്ടുണ്ടെന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടമെന്നും പാർവതി പറഞ്ഞു. സ്ഥിരം വേഷങ്ങളിൽ നിന്ന് മാറി വ്യത്യസ്തമായ റോളുകൾ തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അത്തരം വേഷങ്ങൾ കിട്ടുന്നത് അപൂർവമായാണെന്നും പാർവതി കൂട്ടിച്ചേർത്തു.
ഒടിടിയിലൂടെ നേരിട്ട് സ്ട്രീമിങ് ആരംഭിച്ച ‘ഹെര്‍’ ആണ് പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് റിലീസ് ചെയ്ത പുതിയ ചിത്രം. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെര്‍ പറയുന്നത്. ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോള്‍ ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിജിന്‍ ജോസാണ് സംവിധാനം ചെയ്യുന്നത്. ഉള്ളൊഴുക്ക്, തങ്കലാന്‍ എന്നിവയാണ് പാര്‍വതിയുടെ ഈ വര്‍ഷമിറങ്ങിയ മറ്റ് ചിത്രങ്ങള്‍.
Content Highlights: Experimenting with different hair styles to escape fame saide Parvathy Tiruvoth