കല്യാണത്തിന് കീർത്തി ഉടുത്തത് പ്രണയകവിത തുന്നി ചേർത്ത സാരി, വീഡിയോ പങ്കുവെച്ച് ഡിസൈനർ

405 മണിക്കൂറെടുത്താണ് വിവാഹ സാരി നെയ്തെടുത്തത്. സാരിയിലെ കവിത എഴുതിയതും കീര്‍ത്തിയാണ്.

dot image

നീണ്ട നാളത്തെ പ്രണത്തിനൊടുവിൽ നടി കീർത്തി സുരേഷിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് ഗോവയിൽ വെച്ച് നടന്നത്. ബിസിനസുകാരനും ബാല്യകാല സുഹൃത്തുമായ ആന്‍റണി തട്ടിലിനെ ആണ് നടി വിവാഹം ചെയ്തത്. കീര്‍ത്തിയുടെ ഹിന്ദു ബ്രൈഡൽ വെഡിങ്ങിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. പിന്നാലെ നടിയുടെ ക്രിസ്ത്യൻ ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ രണ്ടു ചടങ്ങിലും പങ്കെടുത്തിരുന്നത്.

ഡിസംബർ12ന് തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി, വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്‌തെടുത്തിരിക്കുന്നത്. സാരി ഡിസൈൻ ചെയ്യുന്ന വീഡിയോ അനിത ഡോംഗ്രെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

സാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വർക്കാണ് ചെയ്തത്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്.

അടുത്തിടെയായിരുന്നു ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് തന്നെ വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച് സംസാരിച്ചത്. '15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും antoNY-KEerthy എന്നായിരുന്നു കീര്‍ത്തി കുറിച്ചത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.

Content Highlights: keerthi suresh wore a saree stitched with a love poem for the wedding

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us