അങ്ങനെ മമ്മൂക്കയും കൈ കൊടുക്കൽ ക്ലബിലെത്തി; 'ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്' എന്ന് സോഷ്യൽ മീഡിയ

ഇതിന്റെ രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

dot image

സിനിമാതാരങ്ങൾക്കിടയിൽ ഇപ്പോൾ 'കൈ കൊടുക്കൽ' സംബന്ധിച്ച ട്രോളുകളുടെ സീസനാണല്ലോ. ടൊവിനോ തോമസും ബേസിൽ ജോസഫും തുടങ്ങിവെച്ച കൈ കൊടുക്കൽ ക്ലബ്ബിലേക്ക് പുതിയ എൻട്രി എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം മെ​ഗാസ്റ്റാർ മമ്മൂട്ടിയാണ്. ഒരു കൊച്ചുകുട്ടിക്ക് കൈ കൊടുക്കാൻ പോയപ്പോഴാണ് മമ്മൂട്ടിക്ക് അബദ്ധം പറ്റിയത്.

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ ഉള്ളത് ഇങ്ങനെ: ഒരു കൊച്ചുകുട്ടി നടന്നു വരുമ്പോൾ ആ കുട്ടിക്ക് മമ്മൂട്ടി കൈ കൊടുക്കാൻ പോയി. എന്നാൽ ആ കുട്ടി താരത്തിന് കൈ കൊടുക്കാതെ അടുത്ത് നിന്നിരുന്ന ഇക്കോവാസ് ഇന്ത്യന്‍ ട്രേഡ് കമ്മിഷണറും പ്രമുഖ മലയാളി വ്യവസായിയുമായ സി പി സാലിഹിന് കൈ കൊടുത്തു. ശേഷം മമ്മൂട്ടിക്ക് കുട്ടി കൈ കൊടുക്കുന്നുണ്ട്. സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആന്റോ ജോസഫ് തുടങ്ങിയവരെയും വീഡിയോയിൽ കാണാം.

രസകരമായ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്. അവരുടെ യൂണിവേഴ്സിൽ മമ്മൂക്കയും', 'അങ്ങനെ മമ്മൂക്കയും കൈ കൊടുക്കൽ ക്ലബ്ബിലെത്തി' എന്നിങ്ങനെ പോകുന്നു സമൂഹ മാധ്യമങ്ങളിലെ രസകരങ്ങളായ പ്രതികരണങ്ങൾ.

കഴിഞ്ഞ മാസം കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനൽ വേദിയില്‍ ബേസിൽ കൈ കൊടുക്കാൻ പോയതും തുടർന്നുണ്ടായ അമളിയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാലിക്കറ്റ് എഫ്സി - ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്‌സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി. സഞ്ജു സാംസൺ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അത് സോഷ്യൽ മീഡിയയ്ക്ക് ആഘോഷമായി മാറുകയായിരുന്നു.

ഇതിന് പിന്നാലെയാണ് കൈ കൊടുക്കൽ ട്രോളുകൾ ശ്രദ്ധ നേടാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ സുരാജ് വെഞ്ഞാറമൂടിന് ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു. പുതിയ ചിത്രമായ 'ഇഡി'യുടെ ഓഡിയോ ലോഞ്ചിൽ നടി ഗ്രേസ് ആന്റണിക്ക് കൈ കൊടുക്കാൻ പോയപ്പോഴാണ് സുരാജിന് അബദ്ധം പറ്റിയത്.

പരിപാടി നടക്കുന്ന വേദിയിലേക്ക് ഗ്രേസ് ആന്റണി നടന്നു വരുമ്പോൾ അവിടെ ഇരിക്കുന്ന സുരാജ് വെഞ്ഞാറമൂട് കൈ കൊടുക്കാൻ പോയി. എന്നാൽ ഇത് ശ്രദ്ധിക്കാതെ ഗ്രേസ് മുന്നോട്ട് നടക്കുകയും സുരാജ് കൈയിൽ തട്ടുമ്പോൾ ഗ്രേസ് സുരാജിനെ കാണുകയും കൈ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

Content Highlights: Mammootty funny troll video viral in social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us