അല്ലുവിന് ശേഷം ഇനി മെഗാ ഫാമിലിയിലേക്ക്…; 'പുഷ്പ' സംവിധായകന്റെ അടുത്ത ചിത്രം രാം ചരണൊപ്പം?

നേരത്തെ രംഗസ്ഥലം എന്ന സിനിമ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരുന്നു

dot image

സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായെത്തിയ പുതിയ ചിത്രം പുഷ്പ 2 റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്. ഈ വേളയിൽ സുകുമാർ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയിൽ രാം ചരൺ നായകനാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആർസി 17 എന്ന സിനിമയ്ക്കായിട്ടാണ് ഇരുവരും ഒന്നിക്കുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലാകും രാം ചരൺ എത്തുക എന്നാണ് റിപ്പോർട്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു മാസ് കൊമേഴ്‌സ്യൽ സിനിമയായിരിക്കും ഇത് എന്നാണ് വിവരം. ഇത് ആദ്യമായല്ല രാം ചരണും സുകുമാറും ഒന്നിക്കുന്നത്. നേരത്തെ രംഗസ്ഥലം എന്ന സിനിമ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരുന്നു.

ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചർ, ആർ സി 16 എന്നീ സിനിമകളാണ് രാം ചരണിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വമ്പൻ ബഡ്ജറ്റിൽ ശങ്കർ ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തിലേക്കും രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകൾ ഉണ്ട്.

ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ സി 16. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ജാൻവി കപൂറാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Content Highlights: Reports that Sukumar to do his next movie with Ram Charan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us