ഇൻസ്റ്റഗ്രാം റീലുകളിൽ ട്രെൻഡിങ് ആണ് പുഷ്പ 2 വിലെ പീലിംഗ് സോങ്. നിരവധി പേരാണ് ഗാനത്തിന് ചുവടുവച്ച് റീലുകൾ പോസ്റ്റ് ചെയ്യുന്നത്.ഇപ്പോഴിതാ, മകൾക്കൊപ്പം ട്രെൻഡിങ് പാട്ടിന് ചുവടു വച്ച് വൈറലായിരിക്കുകയാണ് നടൻ ബിജു കുട്ടൻ. വീട്ടിലെ സ്വീകരണമുറിയിൽ വച്ചാണ് മകൾ ലക്ഷ്മിക്കൊപ്പം ബിജു കുട്ടൻ റീൽ ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് റീലിങ് ലഭിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ എണ്ണായിരത്തിൽ കൂടുതൽ ആളുകളാണ് റീലിസ് കണ്ടിരിക്കുന്നത്. മകളുടെയും അച്ഛന്റെയും ഡാൻസിനെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്. പുഷ്പ 2നു വേണ്ടി ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘പീലിങ്സ്’. ശങ്കർ ബാബുവും ലക്ഷ്മി ദാസയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിജു തുറവൂർ ആണ് പാട്ടിന്റെ മലയാളം പതിപ്പിനു വരികൾ കുറിച്ചത്.
അതേസമയം, ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2 . സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും 1500 കോടിയിലേക്ക് കുതിപ്പ് തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രം ത്രീഡിയിൽ കാണാനുള്ള അവസരം കൂടി ഒരുക്കിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്. ഹൈദരാബാദിലെ തിരഞ്ഞെടുത്ത സ്‌ക്രീനുകളിലാണ് പുഷ്പ 2 ത്രീഡിയിൽ പ്രദർശിപ്പിക്കുന്നത്. രാജ്യത്തുടനീളം നിരവധി 3D ഷോകൾ ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായും നിർമാതാക്കൾ അറിയിച്ചിരുന്നു.
Content Highlights: actor Bijukuttan and daughter step to the peeling song in Pushpa, the video goes viral