ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യില്ല, പ്രചരിക്കുന്നത് വ്യാജ വാർത്തകൾ: ഇളയരാജ

നടക്കാത്ത കാര്യങ്ങൾ സംഭവിച്ചത് പോലെ പ്രചരിപ്പിക്കുകയാണെന്ന് ഇളയരാജ

dot image

ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ കയറിയ സംഗീതജ്ഞൻ ഇളയരാജയെ തടഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിനെ തുടർന്ന് പുറത്തേക്ക് ഇറങ്ങുന്ന ഇളയരാജയുടെ വീഡിയോയാണ് പ്രചരിച്ചത്. ജാതിപരമായി ഇളയരാജയെ പുറത്താക്കിയതാണെന്ന തരത്തിൽ വരെ ഈ വീഡിയോ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇളയരാജ.

'എന്നെ കേന്ദ്രീകരിച്ച് ചിലർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. എൻ്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല ഞാൻ . നടക്കാത്ത കാര്യങ്ങൾ സംഭവിച്ചത് പോലെ പ്രചരിപ്പിക്കുകയാണ്. ആരാധകരും പൊതുജനങ്ങളും ഇത്തരം വാർത്തകൾ വിശ്വസിക്കരുത്,' ഇളയരാജ പറഞ്ഞു.

ഇളയരാജ ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങുന്ന വീഡിയോ വൈറലായതിനു പിന്നാലെഅദ്ദേഹത്തെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. സാധാരണയായി ശ്രീകോവിലില്‍ പൂജാരിമാരല്ലാതെ മറ്റാരും കയറാറില്ലെന്നും, ഇളയരാജയ്ക്ക് എന്തെങ്കിലും ആശയകുഴപ്പം സംഭവിച്ചതാകാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, മറ്റൊരു ചടങ്ങില്‍ വെച്ച് ആണ്ടാള്‍ ക്ഷേത്രത്തിലെ പൂജാരികളും ഭാരവാഹികളും ഇളയരാജയെ ആദരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Content Highlights: Ilaiyaraaja reacts to controversy surrounding his viral video from Srivilliputhur Aandal temple

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us