പ്രതികാരത്തിന് വീര്യം കൂടും, വിടുതലൈ 2 വയലന്റാണ്; സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റ്

ചിത്രത്തിന്റെ വിതരണാവകാശം കേരളത്തില്‍ സ്വന്തമാക്കിയിരിക്കുന്നത് വൈഗ മെറിലാന്‍ഡ് റിലീസ് ആണ്.

dot image

വെട്രിമാരന്‍ സംവിധാനം ചെയ്ത് ഏറെ പ്രശംസ നേടിയ വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ സെൻസറിങ് പൂർത്തിയായി. 'എ' സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി ഡീ ഏജിങ് ഉപയോഗിച്ചിട്ടുണ്ട് എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും പാട്ടുകളുമെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു.

ചിത്രത്തിന്റെ വിതരണാവകാശം കേരളത്തില്‍ സ്വന്തമാക്കിയിരിക്കുന്നത് വൈഗ മെറിലാന്‍ഡ് റിലീസ് ആണ്. 82 ഓളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രം. ചിത്രത്തിൽ സൂരി, വിജയ് സേതുപതി എന്നിവർക്കൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Content Highlights: Censoring of Vithutalai 2 has been completed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us