'കഥ ok, എന്റെ കഥാപാത്രമാണ് പ്രശ്‌നം'; തെലുങ്കിലെ വമ്പൻ ഓഫർ നിരസിച്ചത്തിന്റെ കാരണം വ്യക്തമാക്കി വിജയ് സേതുപതി

രാം ചരൺ നായകനാകുന്ന ചിത്രത്തിലെ വേഷം നിരസിച്ചതിൻ്റെ കാരണം വ്യക്തമാക്കി വിജയ് സേതുപതി

dot image

ഇന്ന് മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും സ്വാധീനമുള്ള കോളിവുഡ് താരങ്ങളിലൊരാളാണ് വിജയ് സേതുപതി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ക്വാളിറ്റി നിലനിർത്തുന്ന വിജയ് സേതുപതി അടുത്തിടെ തെലുങ്കിൽ നിന്ന് വന്ന ഒരു വമ്പൻ ഓഫർ നിരസിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിടുതലൈ 2 ന്റെ പ്രമോഷൻ ഭാഗമായി നടന്ന അഭിമുഖത്തിൽ ഇതിനെക്കുറിച്ച് പറയുകയാണ് വിജയ് സേതുപതി.

രാം ചരൺ നായകനാകുന്ന ആർ സി 16 എന്ന ചിത്രത്തിന്റെ ഭാഗമാണോ താങ്കള്‍ എന്നും എന്തുകൊണ്ടാണ് ആ കഥാപാത്രം വേണ്ടെന്നു വെച്ചതെന്നുമായിരുന്നു അവതാരകന്റെ ചോദ്യം. 'ഞാൻ RC16-ൻ്റെ ഭാഗമല്ല. കാരണം സമയം ഇല്ല, ഒരുപക്ഷേ സിനിമയുടെ കഥ നല്ലതായിരിക്കും, പക്ഷേ എൻ്റെ കഥാപാത്രത്തിന് മികച്ചതായി എന്തെങ്കിലും ചെയ്യാൻ ഉണ്ടാകില്ല. ഞാൻ കഥകൾ കേൾക്കുന്നുണ്ട്. പക്ഷേ ഒന്നും സെറ്റ് ആവുന്നില്ല', വിജയ് സേതുപതി പറഞ്ഞു.

നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം, രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ആർസി 16 ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനുവേണ്ടിയാണ് ബുച്ചി ബാബു സേതുപതിയെ സമീപിച്ചത്. ചിത്രത്തിന്‍റെ വലിപ്പവും വിജയസാധ്യതയുമൊക്കെ ബോധ്യപ്പെട്ടെങ്കിലും വിജയ് ഓക്കേ പറഞ്ഞില്ല. രാം ചരണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ അച്ഛന്‍ വേഷത്തിലേക്കാണ് വിജയ് സേതുപതിയെ പരിഗണിച്ചത്. ഇക്കാരണം കൊണ്ടുതന്നെയാണ് അദ്ദേഹം റോള്‍ സ്വീകരിക്കാഞ്ഞത്. അത്തരം റോളുകളില്‍ താന്‍‌ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാം എന്ന് കരുതിയാണ് അദ്ദേഹം ഈ ഓഫർ നിരസിച്ചതെന്നാണ് വിവരം.

അതേസമയം, വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലെെ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് വിടുതലൈ 2 . സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരി, വിജയ് സേതുപതി എന്നിവർക്കൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Content Highlights: Vijay Sethupathi clarified the reason for rejecting the big offer in Telugu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us