സംവിധായകൻ അറ്റ്ലിയെ നിറത്തിന്റെ പേരിൽ അപമാനിച്ചതായുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് അവതാരകനായ കപിൽ ശർമ. ആ വീഡിയോയിൽ എവിടെയാണ് താൻ രൂപത്തെക്കുറിച്ച് സംസാരിച്ചത്. ഇത്തരത്തിൽ വിദ്വേഷങ്ങൾ പ്രചരിപ്പിക്കരുതെന്ന് കപിൽ ശർമ പറഞ്ഞു. കപിലിനെ വിമര്‍ശിച്ചുകൊണ്ടുള്ള എക്‌സിലെ ഒരു ട്വീറ്റ് റീപോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കിയത്.
'സർ, ഇതിൽ എവിടെയാണ് ഞാൻ രൂപത്തെക്കുറിച്ച് പറയുന്നത് എന്ന് ദയവായി വിശദീകരിക്കാമോ? സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുത്. നന്ദി,' എന്നാണ് കപിൽ ശർമ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
Dear sir, can you pls explain me where n when I talked about looks in this video ? pls don’t spread hate on social media 🙏 thank you. (guys watch n decide by yourself, don’t follow any body’s tweet like a sheep). https://t.co/PdsxTo8xjg
— Kapil Sharma (@KapilSharmaK9) December 17, 2024
'ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’ എന്ന ഷോയിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ ബേബി ജോണ്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍ വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിക ഗബ്ബി, അറ്റ്ലി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ കപിൽ നടത്തിയ പരാമർശമാണ് വിവാദമായത്. 'നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്‌ലി എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ?' എന്നായിരുന്നു കപിൽ ശർമയുടെ ചോദ്യം.
'നിങ്ങളുടെ ചോദ്യം എനിക്ക് മനസ്സിലായി. ഞാൻ ഉത്തരം നൽകാൻ ശ്രമിക്കും. എ ആർ മുരുകദോസ് സാറിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്, കാരണം അദ്ദേഹം ആണ് എന്‍റെ ആദ്യ ചിത്രം നിർമ്മിച്ചത്. അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, പക്ഷേ ഞാൻ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലേ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്,' എന്നായിരുന്നു അറ്റ്ലി മറുപടി നൽകിയത്.
Content Highlights: Kapil Sharma reacts on the Atlee racist comment issue