'മാർക്കോ ഫസ്റ്റ് ഷോ കണ്ടിട്ട് ഇ ഡി സെക്കന്റ് ഷോ കണ്ടാലും മതി'; തഗ് ഡയലോഗുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഡിസംബർ 20 നാണ് മാർക്കോയും എക്സ്ട്രാ ഡീസന്റും റിലീസ് ചെയ്യുന്നത്

dot image

ആക്ഷനും ഫാന്റസിയും ഡാർക്ക് ഹ്യൂമറും ഉൾപ്പടെ വിവിധ ജോണറുകളിൽ കഥ പറയുന്ന നിരവധി റിലീസുകളാണ് ഈ ക്രിസ്മസ് സീസണിൽ മലയാളത്തിലെത്തുന്നത്. അതിൽ തന്നെ പ്രധാനപ്പെട്ട രണ്ടു സിനിമകളാണ് ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോയും സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന എക്സ്ട്രാ ഡീസന്റും (ഇഡി). ഒരേദിവസം റിലീസ് ചെയ്യുന്ന ഇരുസിനിമകളെയും കുറിച്ച് ഇഡിയുടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇ ഡിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ 'ഐഎംഡിബി റേറ്റിംഗ് പ്രകാരം ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കാണാൻ ആഗ്രഹിക്കുന്ന ക്രിസ്മസ് റിലീസ് മാർക്കോയാണ്. ആ ചിത്രം ഒരു വെല്ലുവിളിയാകുമോ?' എന്ന ചോദ്യം ലിസ്റ്റിന് നേരെ ഉയർന്നു. ഉടൻ 'മാർക്കോ ഫസ്റ്റ് ഷോ കണ്ടിട്ട് ഇ ഡി സെക്കന്റ് ഷോ കണ്ടാലും മതി. മാർക്കോയ്ക്ക് അത്തരമൊരു റേറ്റിങ് ഉള്ള സ്ഥിതിക്ക് മാർക്കോ മോർണിംഗ് കണ്ടിട്ട്, നമുക്ക് മാറ്റിനി മുതൽ കിട്ടിയാൽ മതി,' എന്നായിരുന്നു ലിസ്റ്റിൻ സ്റ്റീഫന്റെ രസകരമായ മറുപടി.

ഡിസംബർ 20 നാണ് മാർക്കോയും എക്സ്ട്രാ ഡീസന്റും റിലീസ് ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമിക്കുന്ന ഇഡി ആമിർ പള്ളിക്കലാണ് സംവിധാനം ചെയ്യുന്നത്. സുരാജിന് പുറമെ ഗ്രേസ് ആന്റണി,ശ്യാം മോഹൻ, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ. മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലന്‍റ് ചിത്രമായിരിക്കും 'മാർക്കോ'യെന്നാണ് റിപ്പോർട്ടുകൾ. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

Content Highlights: Listin Stephen's comment on Marco and ED gone viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us