കഥ ഞാൻ കേട്ടു, നായകൻ വിജയ് സേതുപതി, അറ്റ്ലിയുടെ ആറാം ചിത്രം 'അടാർ' ആയിരിക്കും: വരുൺ ധവാൻ

നമ്മുടെ രാജ്യത്തിന് അഭിമാനിക്കാവുന്ന ചിത്രമായിരിക്കും എ 6 എന്ന് അറ്റ്ലി

dot image

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് അറ്റ്ലി. ഷാരുഖ് ഖാൻ നായകനായി എത്തിയ 'ജവാൻ' ആയിരുന്നു അറ്റ്ലിയുടെതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ അറ്റ്ലിയുടെ അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. എ 6 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ സ്ക്രിപ്റ്റിംഗ് പൂർത്തിയായെന്നും, വിജയ് സേതുപതിയാണ് നായകനെന്നും അറ്റ്ലി പറഞ്ഞു.സിനിമ രാജ്യത്തിന് അഭിമാനിക്കാവുന്ന തരത്തിലാണ് ഒരുക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. 'ബേബി ജോണ്‍' എന്ന ചിത്രത്തിന്‍റെ പ്രമോഷൻ ഭാഗമായി നടന്ന അഭിമുഖത്തിലാണ് അറ്റ്ലിയുടെ പ്രതികരണം.

'ഒരുപാട് സമയവും അധ്വാനവും വേണ്ട സിനിമയാണ് എ 6 . സിനിമയുടെ സ്ക്രിപ്റ്റ് ഏകദേശം പൂർത്തിയായിട്ടുണ്ട്. അടുത്ത് തന്നെ സിനിമയുടെ അന്നൗൻസ്മെന്റ് ഉണ്ടാകും. സിനിമയിലെ അഭിനേതാക്കളെ തീരുമാനിച്ചിട്ടുണ്ട്. വിജയ് സേതുപതിയാണ് നായകൻ. എന്തായാലും നിങ്ങളെ എല്ലാവരെയും അമ്പരപ്പിക്കുന്ന വിധമാണ് കാസ്റ്റിംഗ്. ഇതൊരു തമിഴ് സിനിമയാണ്. നമ്മുടെ രാജ്യത്തിന് അഭിമാനക്കാവുന്ന ചിത്രമായിരിക്കും ഇത് എന്ന്ഞാൻ ഉറപ്പു തരുന്നു,' അറ്റ്ലി പറഞ്ഞു.

എ 6 ന്റെ സിനിമയുടെ സ്റ്റോറി ത്രെഡ് താൻ കേട്ടുവെന്നും അതിമനോഹരമായാണ് സിനിമ ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും നടൻ വരുൺ ധവാൻ പറഞ്ഞു. അറ്റ്ലി വളരെ സിമ്പിൾ ആയി കാര്യങ്ങൾ ചെയ്യുന്ന ആളാണെങ്കിലും കൈയിൽ നിന്ന് വരുന്നത് അടാർ ഐറ്റം ആണെന്നും നടൻ കൂട്ടിച്ചേർത്തു.

വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി ജോൺ'. അറ്റ്ലീ സംവിധാനം ചെയ്തു വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ. ഡിസംബർ 25 ന് ചിത്രം തിയേറ്ററിലെത്തും. ഹിന്ദി പ്രേക്ഷകർക്ക് ഉറപ്പായും 'ബേബി ജോൺ' ഒരു പുതിയ അനുഭവമായിരിക്കുമെന്ന് അറ്റ്ലി മുൻപ് പറഞ്ഞിരുന്നു.

ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: Director Atlee said that the next film will be announced soon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us