മലയാള സിനിമയിൽ ജനപ്രീതിയിൽ മുന്നിലുള്ള നായകന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഏത് ജനറേഷനിലുള്ള പ്രേക്ഷകനെയും ഒരുപോലെ സംതൃപ്തിപ്പെടുത്താൻ ഇരുവരുടെയും സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്. തങ്ങള്‍ രണ്ടുപേരും ചെയ്തിട്ടുള്ള കഥാപാത്രങ്ങളാകാം ആളുകളില്‍ നിന്ന് ഈ സ്‌നേഹം ലഭിക്കാന്‍ കാരണമെന്ന് പറയുകയാണ് മോഹൻലാൽ. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രമോഷൻ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഞങ്ങള്‍ രണ്ടുപേരും ചെയ്തിട്ടുള്ള കഥാപാത്രങ്ങളാകാം ആളുകളില്‍ നിന്ന് ഈ സ്‌നേഹം ലഭിക്കാന്‍ കാരണമാകുന്നത്. പഴയ സിനിമകള്‍ വീണ്ടും കാണാനായി ഇന്ന് ഒരുപാട് മാര്‍ഗങ്ങളുണ്ട്. ഫോണിലൂടെയും റീലിലൂടെയും ടെലിവിഷനിലൂടെയുമൊക്കെ കാണാനാകും. അതുപോലെ പഴയ സിനിമകള്‍ ഇപ്പോള്‍ വീണ്ടും തിയേറ്ററില്‍ വരുന്നുണ്ട്. ന്യൂജനറേഷനിലെ ആളുകളാണെങ്കില്‍ ഈ സിനിമകള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. അവര്‍ ഇപ്പോഴുള്ള സിനിമകളുമായി അതിനെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ കൂടുതല്‍ കോമഡിയും സെന്റിമെന്റ്‌സും പാഷനും കാണുന്നു. അത് ഈ സ്‌നേഹത്തിനുള്ള ഒരു കാരണമാണ്.
പിന്നെ പറയാനുള്ളത്, ഞങ്ങള്‍ക്ക് മികച്ച കുറേ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. വളരെ മികച്ച സിനിമകളും കഥകളുമായിരുന്നു അതൊക്കെ. എന്റെ സിനിമകള്‍ നോക്കുകയാണെങ്കില്‍ ഭരതന്‍, മണിരത്‌നം, പത്മരാജന്‍, അരവിന്ദന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാനായി. പുതിയ ജനറേഷന് ഒരുപാട് നല്ല സംവിധായകരുണ്ട്. എന്നാല്‍ നല്ല കഥകള്‍ ലഭിക്കുന്നില്ല. ഞാന്‍ കൊമേഴ്ഷ്യല്‍ ചിത്രങ്ങളും ആക്ഷനും കോമഡിയുമൊക്കെ ചെയ്തിരുന്നു. നിരവധി സംവിധായകരുടെ കഥകളില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
നിരവധി പ്രതീക്ഷയുള്ള സിനിമകളാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന 'ബറോസ്' ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'തുടരും' ആണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു മോഹൻലാൽ സിനിമ. 'ലൂസിഫർ' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാനിൽ വലിയ പ്രതീക്ഷകളാണ് മോഹൻലാൽ ആരാധകർക്കുള്ളത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും.
അതേസമയം, ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് 'ആൻഡ് ദി ലേഡീസ് പഴ്‌സ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുന്നത്. മോഹൻലാലും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണത്തിൻ്റെ തിരക്കിലാണ് മമ്മൂട്ടി ഇപ്പോൾ. വരാനിരിക്കുന്ന ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയും പേരിടാത്ത ജിതിൻ കെ ജോസിൻ്റെ ചിത്രവും 2025-ൻ്റെ രണ്ടാം പകുതിയിൽ വലിയ സ്‌ക്രീനുകളിൽ എത്തുമെന്നാണ് പ്രതീഷിക്കുന്നത്.
Content Highlights: Mohanlal revealed the reason why the new generation likes he and Mammootty