ഒടിടിയിൽ അല്ല ഇനി ബിഗ് സ്‌ക്രീനിൽ, സൈജു കുറുപ്പിനെ നായകനാക്കി രാഹുൽ റിജി നായർ ഒരുക്കുന്ന സിനിമ ഉടൻ എത്തുന്നു

രാഹുൽ റിജി നായർ തന്നെയാണ് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം തിരക്കഥ എഴുതി നിർമ്മിക്കുന്നത്.

dot image

സൈജു കുറുപ്പിനെ നായകനാക്കി രാഹുൽ റിജി നായർ ഒരുക്കിയ വെബ് സീരീസ് ആയിരുന്നു 'ജയ് മഹേന്ദ്രൻ'. മികച്ച അഭിപ്രായമായിരുന്നു സീരിസിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുകയാണ്. പുതിയ ചിത്രത്തിന്റെ രസകരമായ മേക്കിങ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടില്ല. ഉടൻ അപ്ഡേറ്റുകൾ ഉണ്ടാകുമെന്നാണ് വിവരം.

രാഹുൽ റിജി നായർ തന്നെയാണ് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം തിരക്കഥ എഴുതി നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറെ കൈയടികൾ നൽകിയ കേരള ക്രൈം ഫയൽസ് (സീസൺ 1), സോണി ലൈവിലൂടെ പുറത്ത് വന്ന ജയ് മഹേന്ദ്രൻ എന്നീ വെബ് സീരീസുകൾക്ക് ശേഷം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പുതിയ സംരംഭമാണിത്. ഏറെ രസകരമായ സംഭാഷണങ്ങൾ നിറഞ്ഞ പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.

സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിൽ പുറത്ത് വന്ന ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിന്റെ ഷോ റണ്ണറും നിർമാതാവും തിരക്കഥാകൃത്തും രാഹുൽ റിജി നായരായിരുന്നു. സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തിയ വെബ് സീരീസിൽ ഒരു പ്രധാന കഥാപാത്രത്തെയും രാഹുൽ അവതരിപ്പിച്ചിരുന്നു. വാർത്താപ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: saiju kurup and rahul riji nair new movie promo video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us