ഉണ്ണി മുകുന്ദന് ഇത് ബെഞ്ച് 'മാർക്കോ'; 'അടിച്ചൊതുക്കി' കരിയർ ബെസ്റ്റ് ഓപ്പണിങ്ങുമായി നടൻ

ഒരു 'എ' സർട്ടിഫിക്കറ്റ് ചിത്രം കേരളാ ബോക്സ് ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ കൂടിയാണിത്

dot image

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് 'മാർക്കോ'. ദി മോസ്റ്റ് വയലന്റ് ഫിലിം എന്ന ടാഗ് ലൈനുമായെത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആദ്യദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിച്ചിരിക്കുന്നത്.

ചിത്രം കേരളത്തില്‍ നിന്ന് 4.5 കോടിയോളം നേടിയതായാണ് വിവിധ ട്രാക്കര്‍മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ തലത്തിൽ സിനിമ അഞ്ച് കോടിയിലധികം രൂപ നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷനാണിത്.

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവർക്ക് ശേഷം കേരളാ ബോക്സ് ഓഫീസിൽ നിന്ന് നാല് കോടിയിലധികം രൂപ ഫസ്റ്റ് ഡേ കളക്ഷനായി നേടുന്ന നടനായും ഉണ്ണി മുകുന്ദൻ മാറി. മാത്രമല്ല ഒരു 'എ' സർട്ടിഫിക്കറ്റ് ചിത്രം കേരളാ ബോക്സ് ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ കൂടിയാണ് മാർക്കോ സ്വന്തമാക്കിയിരിക്കുന്നത്.

ഗംഭീര ആക്ഷന്‍ രംഗങ്ങളും ഉണ്ണി മുകുന്ദന്റെ മിന്നുന്ന പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റായി പലരും പറയുന്നത്. ഹോളിവുഡ് ചിത്രം ജോണ്‍ വിക്കുമായി പലരും മാര്‍ക്കോയെ താരതമ്യം ചെയ്യുന്നുണ്ട്. 'ജോണ്‍ വിക്കിന്റെ അപ്പനായിട്ടു വരും' എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മാര്‍ക്കോയിലെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായാണ് ലഭിക്കുന്നത്. 'കെജിഎഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ് മാര്‍ക്കോ യ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍ സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭമാണ്.

Content Highlights: Marco collected Unni Mukundan's career best first day collection

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us