പ്രണയം അഭിനയിക്കാനറിയാത്ത എന്നെ സോൾട്ട് ആൻഡ് പെപ്പറിലൂടെ ആഷിഖ് അബു കാമുകനാക്കി; വിജയരാഘവൻ

'എനിക്ക് ഏറ്റവും അഭിനയിക്കാൻ പ്രയാസമുള്ള ഒരു കാര്യമാണ് പാട്ട് സീനുകളും ഡാൻസും പിന്നെ പ്രണയവും..'

dot image

തനിക്ക് അഭിനയിക്കാൻ ഏറ്റവും പ്രയാസമുള്ള കാര്യങ്ങളാണ് പാട്ടും ഡാൻസും പ്രണയവുമെന്ന് നടൻ വിജയരാഘവൻ. തന്നെ ഒരു കാമുകനായിട്ട് ആരും കണ്ടിട്ടില്ല. അങ്ങനെയുള്ള പ്രകടനങ്ങൾ താൻ ചെയ്തിട്ടുമില്ല. എന്നാൽ സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലൂടെ പ്രണയം അഭിനയിക്കാനറിയാത്ത തന്നെ ആഷിഖ് അബു ഒരു കാമുകനാക്കി മാറ്റിയെന്ന് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വിജയരാഘവൻ പറഞ്ഞു.

'എനിക്ക് ഏറ്റവും അഭിനയിക്കാൻ പ്രയാസമുള്ള ഒരു കാര്യമാണ് പാട്ട് സീനുകളും ഡാൻസും പിന്നെ പ്രണയവും. സിനിമയിലൊക്കെ കാണുന്ന തരത്തിലുള്ള പ്രണയമല്ല എന്റേത്. എന്നെ ഒരു കാമുകനായിട്ട് ആരും കണ്ടിട്ടില്ല. അങ്ങനെയുള്ള പ്രകടനങ്ങൾ ഞാൻ ചെയ്തിട്ടുമില്ല. ആഷിഖ് സംവിധാനം ചെയ്ത സോൾട്ട് ആൻഡ് പെപ്പറിൽ ഞാൻ ചെയ്ത കഥാപാത്രമുണ്ട്. എന്തൊരു പ്രണയമാണ് അയാളുടേത്! അതിൽ ആ പെണ്ണിനെ കാണിക്കുന്നില്ല. അവളെ അന്വേഷിച്ചുള്ള അയാളുടെ ഒരു പോക്കുണ്ട്. എന്തൊരു ഗംഭീര പ്രണയമാണത്!', വിജയരാഘവൻ പറഞ്ഞു.

ആസിഫ് അലി, ലാൽ, ശ്വേതാ മേനോൻ, മൈഥിലി, വിജയരാഘവൻ, ബാബുരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത കോമഡി ഡ്രാമ ചിത്രമായിരുന്നു സോൾട്ട് ആൻഡ് പെപ്പർ. ദീലീഷ് കരുണാകരന്‍, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് വലിയ വിജയമാണ് നേടിയത്.

റൈഫിൾ ക്ലബ് ആണ് ആഷിഖ് അബുവിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരൻ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്.

Content Highlights: Vijayaraghavan talks about his role in Salt N' Pepper

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us