എന്താ മോളെ…സന്തോഷം അടക്കാനാകാതെ കെട്ടിപ്പിടിച്ച് ആരാധിക, പുഞ്ചിരിയോടെ മോഹൻലാൽ; വൈറലായി വീഡിയോ

ചിത്രത്തിന്റെ പ്രൊമോഷണൽ ഇവന്റ് ഇന്ന് കൊച്ചി ഫോറം മാളിൽ വെച്ച് നടന്നിരുന്നു

dot image

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി പീരീഡ് ഴോണറിൽ കുട്ടികളെ ലക്ഷ്യം വെച്ചാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായാണ് ബറോസ് തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷണൽ ഇവന്റ് ഇന്ന് കൊച്ചി ഫോറം മാളിൽ വെച്ച് നടന്നിരുന്നു. പ്രൊമോഷനിടെ മോഹൻലാലിനെ കണ്ട ഒരു ആരാധികയുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.

സ്റ്റേജിൽ വെച്ച് ഗിഫ്റ്റ് കൈമാറുന്നതിനിടെ മോഹൻലാലിനെ കണ്ട യുവതി ആവേശത്തോടെ നടനെ കെട്ടിപ്പിടിക്കുന്നതും സന്തോഷത്തിൽ തുള്ളിച്ചാടുന്നതുമാണ് വീഡിയോയിലെ ഉള്ളടക്കം. ആരാധികയുടെ സന്തോഷം കണ്ട് ചെറു പുഞ്ചിരിയോടെ നിൽക്കുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാവുന്നതാണ്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി.

ബറോസിൻ്റെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു. ക്രിസ്തുമസ് സമയമായതിനാൽ ഫാമിലി പ്രേക്ഷകർ തന്നെയാണ് സിനിമയുടെ ലക്ഷ്യം. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്.

'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്‍റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.

നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: Fan girl moment at Barroz promotion event, video goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us