സലാറിൽ ഞാൻ സംതൃപ്തനല്ല, എന്നാൽ സലാര്‍ 2 എൻ്റെ മികച്ച സൃഷ്ടികളിൽ ഒന്നാകും: പ്രശാന്ത് നീൽ

'സലാർ 2 എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാക്കുക എന്ന ലക്ഷ്യമാണുള്ളത്'

dot image

പ്രഭാസ് നായകനായി കഴിഞ്ഞ വർഷം വലിയ വിജയം നേടിയ ചിത്രമാണ് സലാർ. ആഗോളതലത്തിൽ 700 കോടിയിലധികം രൂപ നേടിയ സിനിമയിൽ ഒരുക്കിയതുമായി ബന്ധപ്പെട്ട് അതൃപ്തി പങ്കുവെക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. എന്നാൽ സലാർ 2 തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കും എന്നാണ് പ്രശാന്ത് നീൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

'സലാറിൽ ഞാൻ സംതൃപ്തനല്ല. സലാർ ആദ്യഭാഗത്തിനായി നൽകിയ എഫർട്ടിൽ ഞാൻ നിരാശനാണ്. അന്ന് മുതൽ സലാർ 2 എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാക്കുക എന്ന ലക്ഷ്യമാണുള്ളത്. അതിനായാണ് ഞാൻ എഴുതുന്നത്. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ, പ്രേക്ഷകർ ഇപ്പോൾ സങ്കൽപ്പിക്കുന്നതിലും കൂടുതൽ ചെയ്യണമെന്നാണ് ഞാൻ കരുതുന്നത്. എൻ്റെ ജീവിതത്തിലെ വളരെ കുറച്ച് കാര്യങ്ങളിൽ മാത്രമാണ് ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളത്, സലാർ 2 എൻ്റെ മികച്ച സൃഷ്ടികളിൽ ഒന്നാകും,' എന്ന് പ്രശാന്ത് നീൽ പറഞ്ഞു.

കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായാണ് സലാർ എത്തിയത്. ഡിസംബര്‍ 22ന് എത്തിയ ചിത്രം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിങ്ങിലെത്തിയിട്ടുണ്ട്.

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. പ്രഭാസിനൊപ്പം പൃഥ്വിരാജും സലാറില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം -ഭുവൻ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുർ, ആക്ഷൻസ്– അൻപറിവ്, കോസ്റ്റ്യൂം– തോട്ട വിജയ് ഭാസ്കർ, എഡിറ്റർ- ഉജ്വൽ കുൽകർണി, വി എഫ് എക്സ്– രാഖവ് തമ്മ റെഡ്ഡി തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

Content Highlights: Prashanth Neel says that he is not satisfied in Salaar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us