വെട്രിമാരന്റെ 'പ്രതികാരത്തിന്' ആദ്യ ദിനത്തേക്കാള്‍ വീര്യം കൂടി; വിടുതലൈ 2 രണ്ടാം ദിന കളക്ഷൻ റിപ്പോർട്ട്

വിടുതലൈ 1, മഹാരാജ എന്നീ സിനിമകളുടെ ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷനെക്കാൾ കൂടുതൽ വിടുതലൈ 2 നേടി കഴിഞ്ഞു

dot image

വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് വിടുതലൈ 2. വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ തിയേറ്ററുകളിലെത്തി രണ്ടു ദിനങ്ങൾ പിന്നിടുമ്പോൾ കളക്ഷനിൽ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യദിനത്തിൽ സിനിമ 7.5 കോടി രൂപയാണ് നേടിയതെങ്കിൽ രണ്ടാം ദിനത്തിൽ എട്ട് കോടിയിലധികമാണ് വിടുതലൈ 2ന്റെ കളക്ഷൻ. ഇതോടെ സിനിമയുടെ കളക്ഷൻ 15.50 കോടിയായിരിക്കുകയാണ്.

വിജയ് സേതുപതിയുടെ മുൻസിനിമകളായ വിടുതലൈ 1, മഹാരാജ എന്നീ സിനിമകളുടെ ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷനെക്കാൾ കൂടുതൽ വിടുതലൈ 2 നേടി കഴിഞ്ഞു. വിടുതലൈ 1 ആദ്യ രണ്ടുദിവസങ്ങൾ കൊണ്ട് 7.65 കോടി നേടിയപ്പോൾ മഹാരാജ 12.6 കോടിയായിരുന്നു കളക്ട് ചെയ്തത്.

Viduthalai poster

ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ 1, 2 ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.

ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. ആർ വേൽരാജാണ് ഛായാഗ്രഹണം. ആർ രാമർ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു.

Content Highlights: Viduthalai Part 2 box office collection day 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us