'എടുത്ത് ഉയർത്തുന്നതിൽ ഞാൻ ഒട്ടും കംഫർട്ടബിളല്ല'; പീലിങ്സ് ഗാനത്തെക്കുറിച്ച് രശ്‌മിക

സിനിമയുടെ റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പീലിങ്‌സ് ഷൂട്ട് ചെയ്തത്

dot image

അല്ലു അർജുൻ ചിത്രം പുഷ്പ 2 തിയേറ്ററുകളിൽ വലിയ വിജയമായിരിക്കുകയാണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാണെങ്കിലും പീലിങ്സ് എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫി സംബന്ധിച്ച് ചില വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ പീലിങ്‌സിനെക്കുറിച്ച് തുറന്നുപറയുകയാണ് ചിത്രത്തിലെ നായിക രശ്‌മിക മന്ദാന.

സിനിമയുടെ റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പീലിങ്‌സ് ഷൂട്ട് ചെയ്തത്. അഞ്ച് ദിവസങ്ങൾ കൊണ്ട് അത് ചിത്രീകരിച്ചു. ഗാനത്തിന്റെ റിഹേഴ്‌സൽ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി. കൂടുതൽ സമയവും താൻ അല്ലു അർജുന് മേലെയാണ് ഡാൻസ് ചെയ്യുന്നത് എന്ന് രശ്‌മിക ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പൊതുവെ എടുത്തുപൊക്കുന്നതിൽ താൻ ഒട്ടും കംഫോർട്ടബിളല്ല. എന്നാൽ ഈ ഗാനത്തിൽ എപ്പോഴും എന്നെ എടുത്ത് ഉയർത്തുകയാണ്. ഇത് എങ്ങനെ ചെയ്യും എന്ന സംശയമുണ്ടായിരുന്നു. എന്നാൽ സംവിധായകനെയും സഹതാരത്തെയും വിശ്വസിക്കാമെന്ന് തീരുമാനിച്ചു എന്നും നടി പറഞ്ഞു.

പീലിങ്സ് സോഷ്യൽ മീഡിയയിൽ ട്രെന്റിങായി തുടരുകയാണ്. വിവിധ ഭാഷകളിലായി ഇറങ്ങിയ ഗാനത്തിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലാണ്. മോഹിനിയാട്ടവും കഥകളിയും ഉൾപ്പെടുത്തി ഒരു മലയാളി ടച്ച് നൽകിയാണ് ഗാനം തുടങ്ങുന്നത്.

അതേസമയം റിലീസ് ചെയ്ത് രണ്ടുവാരം കഴിയുമ്പോൾ ബോക്സ് ഓഫീസിൽ നിന്ന് 1500 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഏറ്റവും വേഗത്തിൽ ഈ കളക്ഷനിൽ എത്തുന്ന ഇന്ത്യൻ സിനിമ

കൂടിയാണ് പുഷ്പ 2. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലും എസ് എസ് രാജമൗലി ചിത്രമായ ബാഹുബലി രണ്ടാം ഭാഗവുമാണ് ഇനി പുഷ്പക്ക് മുന്നിലുള്ള സിനിമകൾ. ഇതേ കളക്ഷൻ തുടർന്നാൽ വൈകാതെ തന്നെ പുഷ്പ 2, 2000 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

Content Highlights: Rashmika Mandanna talks about Peelings song

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us