ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി പടമാകുമോ? ബോക്സ് ഓഫീസിൽ ചോരക്കളി തീർത്ത് 'മാർക്കോ'

കേരളാ ബോക്സ് ഓഫീസിൽ മാർക്കോയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്

dot image

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് 'മാർക്കോ'. വലിയ ഹൈപ്പിൽ തിയേറ്ററുകളായിലെത്തിയ ചിത്രം രണ്ടു ദിവസം പിന്നിടുമ്പോൾ മികച്ച കളക്ഷനാണ് നേടുന്നത്. രണ്ടു ദിവസം കൊണ്ട് സിനിമ ആഗോളതലത്തിൽ 25 കോടിയോളം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനത്തിൽ തന്നെ മാർക്കോ 10 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്.

കേരളാ ബോക്സ് ഓഫീസിൽ മാർക്കോയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ 4.63 കോടി നേടിയ സിനിമ രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ ആകെ 8.95 കോടിയാണ് കേരളത്തിൽ നിന്ന് മാത്രം നേടിയത്. സിനിമയുടെ ഈ കുതിപ്പ് തുടർന്നാൽ ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാകും മാർക്കോ എന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Marco Poster

ഗംഭീര ആക്ഷന്‍ രംഗങ്ങളും ഉണ്ണി മുകുന്ദന്റെ മിന്നുന്ന പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റായി പലരും പറയുന്നത്. ഹോളിവുഡ് ചിത്രം ജോണ്‍ വിക്കുമായി പലരും മാര്‍ക്കോയെ താരതമ്യം ചെയ്യുന്നുണ്ട്. 'ജോണ്‍ വിക്കിന്റെ അപ്പനായിട്ടു വരും' എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മാര്‍ക്കോയിലെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായാണ് ലഭിക്കുന്നത്. 'കെജിഎഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ് മാര്‍ക്കോ യ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഇതാദ്യമായാണ് ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത്

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍ സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭമാണ്.

Content Highlights: Unni Mukundan movie Marco 2nd day box office report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us