ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് സമ്മാനം നൽകി ദുൽഖർ സൽമാൻ

മമ്മൂട്ടിയുടെ ബസൂക്കയാണ് നിമിഷിന്റെ അടുത്ത ചിത്രം.

dot image

ദുൽഖർ സൽമാന് തിരിച്ചു വരവ് നൽകിയ ചിത്രമാണ് വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിൽ എത്തിയ ലക്കി ഭാസ്കർ. ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് സമ്മാനം നൽകിയിരിക്കുകയാണ് ദുൽഖർ സൽമാൻ.


കാർട്ടിയർ കമ്പനിയുടെ വാച്ചാണ് നിമിഷ് രവിക്കു സമ്മാനമായി നൽകിയത്. വാച്ചിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് എക്കാലവും തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന സമ്മാനത്തിന് ദുൽഖറിനോട് നന്ദിയുണ്ടെന്ന് നിമിഷ് രവി കുറിച്ചു.

‘ചില കാര്യങ്ങൾ നമുക്ക് ഒരുപാട് സ്പെഷ്യലായിരിക്കും, പ്രത്യേകിച്ചും അതിനൊരു മനോഹരമായ ഓർമകളുണ്ടെങ്കിൽ. അതുപോലെയാണ് ദുൽഖർ സൽമാൻ സമ്മാനമായി നൽകിയ ഈ വാച്ചും. ഞാനിതു കാണുമ്പോഴെല്ലാം, കിങ് ഓഫ് കൊത്ത സിനിമയെക്കുറിച്ച് ഓർക്കും. ഞങ്ങളുടെ ജീവിതത്തിലെ ഒരു മോശം അവസ്ഥയിലൂടെയായിരുന്നു പോയിക്കൊണ്ടിരുന്നത്. അവിടെ നിന്ന് ഞങ്ങളുടെ കഠിനാധ്വാനവും കൂട്ടപ്രയത്‌നത്തിലൂടെയും ഒരു സിനിമയിലേക്ക് എത്തി, അത് ഒടുവിൽ ഞങ്ങളുടെ ഏറ്റവും അവിസ്മരണീയമായ ചിത്രമായി മാറി.

അതിനാൽ, ഈ മനോഹരമായ വാച്ചിലേക്ക് നോക്കുമ്പോഴെല്ലാം, വെളിച്ചവും ഒരുപാട് പ്രതീക്ഷകളുമാകും ഞാന്‍ നോക്കി കാണുക. നന്ദി ദുൽഖർ, ഈ സമ്മാനം ഞാൻ എപ്പോഴും ഹൃദയത്തോട് ചേർത്തു പിടിക്കും' നിമിഷ് രവി പറഞ്ഞു.

ടൊവിനോ തോമസ് നായകനായ ‘ലൂക്ക’എന്ന ചിത്രമാണ് നിമിഷ് രവി ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രം. പിന്നീട് സാറാസ്, കുറുപ്പ്, മമ്മൂട്ടിയുടെ റോഷാക്ക്, ദുൽഖർ നായകനായ കിങ് ഓഫ് കൊത്ത, ലക്കി ഭാസ്കർ തുടങ്ങിയ സിനിമകളിൽ നിമിഷ് പ്രവർത്തിച്ചു. മമ്മൂട്ടിയുടെ ബസൂക്കയാണ് നിമിഷിന്റെ അടുത്ത ചിത്രം.

Content Highlights: Dulquer Salmaan gifts cinematographer Nimish Ravi with a luxury watch worth lakhs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us