രജിനികാന്തിനൊപ്പം മോഹൻലാൽ അഭിനയിച്ച ചിത്രമായിരുന്നു 2023 ൽ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ. ഒരുപാട് കാലത്തെ പരിചയം ഉണ്ടായിരുന്നെങ്കിലും രജിനിക്കൊപ്പം ആദ്യമായിട്ടായിരുന്നു മോഹൻലാൽ ഒന്നിച്ചത്. ജയിലറിലൂടെ തന്റെ സിനിമാ കരിയർ ആലോച്ചിക്കുമ്പോൾ അതിൽ രജനിയുടെ മുഖം കൂടെ തെളിയുന്നതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. ബറോസിന്റെ തമിഴ് വേർഷന്റെ റിലീസിന്റെ ഭാഗമായി തമിഴ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
'രജനി സാറിന്റെ കൂടെ ഒരു സിനിമ ചെയ്യാൻ കഴിഞ്ഞു എന്നതാണ് മുഖ്യം. അതിൽ സന്തോഷം ഉണ്ട്. ആ സിനിമ നല്ലതായിരുന്നു അതിലെ എന്റെ കഥാപാത്രവും മികച്ചതായിരുന്നു. നെൽസൺ ഇത്തരം ഒരു കഥാപാത്രം ചെയ്യാൻ സമീപിച്ചപ്പോൾ ചെയ്യാം എന്ന് പറയുകയായിരുന്നു. ഞാൻ എന്റെ കരിയറിലെ സിനിമകളെക്കുറിച്ച് ആലോച്ചിക്കുമ്പോൾ രജനി സാറിന്റെ ഫേസ് കൂടെ അതിൽ വരും. കമൽ ഹാസന്റെ കൂടെ ഞാൻ സിനിമ ചെയ്തിട്ടുണ്ട്. രജനി സാറിനെ എനിക്ക് വർഷങ്ങളായി അറിയാം. എന്റെ ഭാര്യയുടെ അച്ഛന്റെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം സിനിമയിൽ ഒന്നിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ജയിലറിൽ ഒന്നിച്ചത്', മോഹൻലാൽ പറഞ്ഞു.
"Done #Jailer because want to work with #Rajinikanth sir and feel very happy to act with him . I know him for long years. I regularly send him my movies clips. I invited him to watch my movie but he is in Jaipur now." - @Mohanlal #Jailer2 🔥🔥🔥pic.twitter.com/j4Lcsm1tHy
— Suresh balaji (@surbalutwt) December 23, 2024
ബറോസ് കാണാൻ ക്ഷണിച്ചിരുന്നുവെന്നും ജയ്‌പൂരിൽ ഷൂട്ടിംഗ് നടക്കുന്നതിനാൽ രജനിക്ക് വരാൻ സാധിച്ചില്ലെന്നും മോഹൻലാൽ പറഞ്ഞു. ബറോസിന്റെതായി പുറത്തിറങ്ങിയ ട്രെയ്ലർ പാട്ടുകൾ എല്ലാം രജനിക്ക് അയച്ചിരുന്നുവെന്നും അദ്ദേഹത്തിന് സിനിമ കാണാൻ ആകാംക്ഷ ഉണ്ടെന്നും രജനികാന്ത് സിനിമ കാണുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ക്രിസ്തുമസിന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: mohanlal about rajinikanth and jailer movie