'മമ്മൂട്ടിയുടെ എഐ എൻട്രി ഉണ്ടാകുമോ?'; രേഖാചിത്രം ട്രെയ്‌ലറിലെ ബ്രില്യൻസ് കണ്ടുപിടിച്ച് സോഷ്യൽ മീഡിയ

സംവിധായകൻ ഭരതനോട് രൂപസാദൃശ്യമുള്ള ഒരു കഥാപാത്രത്തെയും കാണാം

dot image

ആസിഫ് അലി നായകനാകുന്ന രേഖാചിത്രം എന്ന പുതിയ സിനിമയുടെ ട്രെയ്‌ലർ ശ്രദ്ധ നേടുകയാണ്. ക്രൈം ത്രില്ലർ ജോണറിൽ പ്രേക്ഷകരെ ത്രസിപ്പിക്കും വിധം കഥ പറയുന്ന സിനിമയായിരിക്കും രേഖാചിത്രം എന്ന് ഉറപ്പ് നൽകുന്ന ട്രെയ്ലറിലെ ഒരു ബ്രില്യൻസാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. ട്രെയ്‌ലറിലെ ഒരു രംഗത്തിൽ വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ഒരു സിനിമയിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം റീ ക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ കണ്ടെത്തൽ.

1985 ൽ പുറത്തിറങ്ങിയ ഭരതൻ-മമ്മൂട്ടി കൂട്ടുകെട്ടിന്റെ കാതോട് കാതോരം എന്ന സിനിമയിലെ 'ദേവദൂതർ പാടി…' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമാണ് രേഖാചിത്രം ട്രെയ്‌ലറിൽ സോഷ്യൽ മീഡിയ കണ്ടെത്തിയത്. സംവിധായകൻ ഭരതനോട് രൂപസാദൃശ്യമുള്ള ഒരു കഥാപാത്രത്തെയും കാണാം.

രേഖാചിത്രത്തിൽ മമ്മൂട്ടി ​ഗസ്റ്റ് റോളിൽ വരുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സിനിമയിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയ ട്രെയ്‌ലർ റിലീസ് ചെയ്തതിന് പിന്നാലെ ഇത് കാതോട് കാതോരം എന്ന സിനിമയുടെ ലുക്കിൽ മമ്മൂട്ടിയായിരിക്കുമോ എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത്.

2025 ജനുവരി ഒമ്പതിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. 'ആൻ ആൾട്ടർനേറ്റ് ഹിസ്റ്ററി' എന്ന ടാഗ്‌ലൈനിൽ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജോഫിൻ ടി ചാക്കോയാണ്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. 'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.

Content Highlights: Social Media notes some brilliances in Rekhachithram trailer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us