'ഏത് ആംഗിളിൽ കാമറ വെക്കണമെന്ന് പച്ചക്കുയിലിന് നന്നായി അറിയാം'; ഓൺലൈൻ ചാനലിനെ പരിഹസിച്ച് എസ്തർ അനിൽ

നീലക്കുയിൽ എൻ്റർടെയ്ൻമെൻ്റ്സ് എന്ന ഓൺലൈൻ ചാനൽ പുറത്തു വിട്ട വീഡിയോയുടെ ചുവടെയാണ് കമന്റുമായി എസ്തർ എത്തിയത്.

dot image

‘ശാന്തമീ രാത്രിയിൽ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയ തന്റെ ദൃശ്യങ്ങൾ മോശമായ ആം​ഗിളുകളിൽ പകർത്തിയ ഓൺലൈൻ ചാനൽ നീലക്കുയിൽ എൻ്റർടെയ്ൻമെൻ്റ്സിനെ പരിഹസിച്ച് നടി എസ്തർ അനിൽ. നടൻ ​ഗോകുലുമായി പരിപാടിയിൽ സംസാരിച്ചിരിക്കേ കൈ കൊടുക്കുന്ന എസ്തറിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. എന്നാൽ ​ഗോകുലിനെ വീഡിയോയിൽ മുഴുവനായി കാണാൻ സാധിക്കില്ല, എസ്തറും നടൻ ​ഗോ​കുലും ഒരുമിച്ചിരിക്കുന്ന വീഡിയോയിൽ മുഴുവനായി എസ്തറിനെ സൂം ചെയ്ത് തെറ്റായ ആം​ഗിളിൽ എടുത്തിരിക്കുന്ന വീഡിയോ ആണ് ഓൺലൈൻ ചാനൽ പുറത്തു വിട്ടത്. ഈ വീഡിയോയ്ക്ക് താഴെയാണ് പരിഹാസ കമന്റുമായി എസ്തർ എത്തിയത്. പിന്നാലെ നടൻ ​ഗോകുലും നടിക്ക് പിന്തുണയുമായി കമന്റ് ബോക്സിൽ എത്തി.

നീലക്കുയിൽ എൻ്റർടെയ്ൻമെൻ്റ്സ് എന്ന ഓൺലൈൻ ചാനൽ പുറത്തു വിട്ട വീഡിയോയെയാണ് എസ്തർ പരിഹസിച്ചത്. ‘പച്ചക്കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകളിൽ ചിത്രീകരിക്കണമെന്നും അറിയാം’ എന്നായിരുന്നു എസ്തറിന്റെ കമന്റ്. ‘ഒരു കഥ പറയാൻ തീർത്തും അപ്രതീക്ഷിതമായ കാഴ്ചപ്പാടുകൾ കണ്ടുപിടിക്കുന്നതാണ് പച്ചക്കുയിലിന്റെ കലാവൈഭവം. സിനിമാമേഖലയിലെ അടുത്ത വലിയ സംഭവം ഈ സഹോദരനാണ്’ എന്നായിരുന്നു എസ്തറിന്റെ കമന്റിനെ അനുകൂലിച്ച് ഗോകുൽ കുറിച്ചത്.

വീഡിയോയ്ക്ക് താഴെ ഒരേ സമയം എസ്തറിനെയും ഓൺലൈൻ ചാനലിനെയും വിമർശിച്ചു കൊണ്ട് ധാരാളം കമന്റുകൾ വരുന്നുണ്ട്. എസ്തറിന്റെ പൊതുവേദിയിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള കമന്റുകളും കമന്റ് ബോക്സിൽ കാണാം. ഇതിന് പിന്നാലെയാണ് എസ്തർ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.

കെ.ആര്‍.ഗോകുല്‍ എസ്തര്‍ എനില്‍, സിദ്ധാര്‍ഥ് ഭരതന്‍, കൈലാഷ്, മാല പാര്‍വതി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാന്തമീ രാത്രിയിൽ. ജാസി ഗിഫ്റ്റാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: Esther Anil roasts online channel for inappropriate camera angle

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us