നാല് പതിറ്റാണ്ടോളം മലയാളികളെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ആദ്യ സംവിധാനമായിരുന്നു ബറോസ്. ചിത്രം തിയേറ്ററുകളിലെത്തി ആദ്യ ഷോകൾ കഴിയുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്. മോഹൻലാൽ എന്ന നടന്റെ ക്യാമറയ്ക്കു മുന്നിലും പിന്നിലും നിന്നുള്ള അഭിനയം ആരാധകരിൽ നിന്ന് കയ്യടി നേടുകയാണ്.
കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ചിത്രമാണെങ്കിലും പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുണ്ടെന്ന് എന്നതാണ് ബറോസിന്റെ പ്രത്യേകതയായി പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അഡ്വാൻസ് ബുക്കിങ്ങിലും സിനിമ നേട്ടം കൊയ്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 63 ലക്ഷമാണ്. 960 പ്രദര്‍ശങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നു. 184 രൂപ ആവറേജ് ടിക്കറ്റ് തുക വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്. ബ്ലോക്ക് സീറ്റ്സ് കൂടി പരിഗണിക്കുമ്പോള്‍ ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 1.08 കോടിയാണെന്നാണ് റിപ്പോർട്ടുകൾ.
'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: Excellent response to Mohanlal's performance in Barroz