പഴയ ഫോം തിരിച്ചു പിടിക്കാൻ നടിപ്പിൻ നായകൻ, സൂര്യ - കാർത്തിക് സുബ്ബരാജ് ചിത്രം 'റെട്രോ' വരുന്നെടാ...

സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ ആരാധകർക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചിട്ടുണ്ട്

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചു.'റെട്രോ' എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായാണ് അണിയറപ്രവർത്തകർ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് മിനിട്ടും 16 സെക്കന്റും ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ടീസറും പുറത്തുവിട്ടിട്ടുണ്ട്.

1980കളില്‍ നടക്കുന്ന കഥയാണെന്നാണ് സൂചന. മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അവര്‍ക്ക് പുറമെ നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ അഭിനയിക്കും.

സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ ആരാധകർക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ വൈറലായിരിക്കുന്നത്. സൂര്യയുടെ തിരിച്ചു വരവാണ് 'റെട്രോ' യിലൂടെ എന്നാണ് ആരാധകർ പറയുന്നത്. കങ്കുവയുടെ ക്ഷീണം ഈ ചിത്രം തീർക്കുമെന്നും കമ്മന്റുകൾ ഉണ്ട്.

സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ ആരാധകർക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ വൈറലായിരിക്കുന്നത്. സൂര്യയുടെ തിരിച്ചു വരവാണ് 'റെട്രോ'യിലൂടെ എന്നാണ് ആരാധകർ പറയുന്നത്. കങ്കുവയുടെ ക്ഷീണം ഈ ചിത്രം തീർക്കുമെന്നും കമ്മന്റുകൾ ഉണ്ട്.

ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെപറ്റി നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. സിനിമ ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ലവ് സ്റ്റോറി ചെയ്യണമെന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അതും സൂര്യ സാറിനെയും പൂജ ഹെഗ്ഡെയും വച്ച് ഒരു ലവ് സ്റ്റോറി ചെയ്യുമ്പോൾ അതിൽ ഞാൻ ആവേശഭരിതനായിരുന്നു എന്നും എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് പറഞ്ഞു.

'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

Content Highlights:  Karthik Subbaraj - Suriya film's title poster shared by the crew

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us