മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രവുമായി വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ്; 'ജാംബി' മോഷൻ പോസ്റ്റർ പുറത്ത്

അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം 2026 ലാണ് റിലീസ് ചെയ്യുക

dot image

സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമായി എത്തുന്ന ഈ പുതിയ ചിത്രത്തിന്റെ പേര് 'ജാംബി' എന്നാണ്. ജോർജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ആണെന്നാണ് സൂചന. "ദി അൺഡെഡ് ഹാവ് എ സ്റ്റോറി ടു ടെൽ" എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.

നന്ദു മനോജ്, ഹരികൃഷ്ണൻ കെ ആർ, സംവിധായകൻ ജോർജ് കോര എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ടൈറ്റിൽ വെളിപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം 2026 ലാണ് റിലീസ് ചെയ്യുക. തോൽവി എഫ് സി, തിരികെ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ സിനിമകളുടെ തിരക്കഥയൊരുക്കിയത് ജോർജ് കോര ആണ്. തോൽവി എഫ് സിയും തിരികെയും സംവിധാനം ചെയ്തതും ജോർജ് കോരയാണ്.

വീക്കെൻഡ് സിനിമാറ്റിക് യുണിവേഴ്സിലെ രണ്ടാം ചിത്രമായ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ അടുത്ത വർഷമാണ് റിലീസ് ചെയ്യുക. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ഈ ചിത്രം നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് രചിച്ചു സംവിധാനം ചെയ്തത്. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന സിനിമയിൽ സോംബി ചിത്രവുമായി ബന്ധപ്പെട്ട ചില കാമിയോകൾ ഉണ്ടാകുമെന്നും ഇതിന്റെ ചിത്രീകരണം നടന്നതായും നേരത്തെ ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ടൊവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിൽ ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായിട്ടാണ് ഈ ചിത്രങ്ങൾ ഒരുങ്ങുന്നത്.

Content Highlights: Mollywood's first zombie movie Jambi motion poster out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us