അജിത്തുമായി വര്‍ക്ക് ചെയ്യാന്‍ വീണ്ടും അവസരം കിട്ടിയെങ്കിലും,ഒന്നും നടന്നില്ല; വെങ്കട്ട് പ്രഭു

'ആ ഒരു കാര്യത്തില്‍ അജിത് സാറിന് എന്നോട് ദേഷ്യമുണ്ടായിരിക്കാം'

dot image

വെങ്കട്ട് പ്രഭു സംവിധാനത്തിൽ അജിത്ത് നായകനായെത്തിയ ചിത്രമായിരുന്നു മങ്കാത്ത. ഒരു സൂപ്പര്‍സ്റ്റാറില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രവും മികച്ച പെര്‍ഫോമന്‍സായിരുന്നു അജിത് മങ്കാത്തയില്‍ കാഴ്ചവെച്ചത്. ഈ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം അജിത്തും വെങ്കട്ട് പ്രഭുവും പിന്നീട് ഒന്നിച്ചിരുന്നില്ല. മങ്കാത്തക്ക് ശേഷവും അജിത്തുമായി വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടിയിട്ടും ചെയ്യാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് വെങ്കട് പ്രഭു. അതിൽ അജിത്തിന് തന്നോട് നീരസം ഉണ്ടെന്നും വെങ്കട്ട് പ്രഭു കൂട്ടിച്ചേർത്തു. പ്രൊവോക്ക് ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘അതുവരെ ചെറിയ സിനിമകള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ഞാന്‍ ആദ്യമായിട്ട് ഒരു സൂപ്പര്‍സ്റ്റാറിനെ വെച്ച് ചെയ്ത സിനിമയായിരുന്നു മങ്കാത്ത. അജിത് സാര്‍ എനിക്ക് മേല്‍ വെച്ച വിശ്വാസമായിരുന്നു ആ സിനിമയുടെ വിജയം. മങ്കാത്തക്ക് ശേഷവും അദ്ദേഹത്തിന് എന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്കും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ വേറെ കുറച്ച് കമ്മിറ്റ്‌മെന്റ്‌സ് കാരണം അതൊന്നും നടക്കാതെ പോയി. പല പ്രൊജക്ടും ആലോച്ചിച്ചെങ്കിലും അതൊന്നും നടന്നില്ല. ആ ഒരു കാര്യത്തില്‍ അജിത് സാറിന് എന്നോട് ദേഷ്യമുണ്ടായിരിക്കാം,’ വെങ്കട് പ്രഭു പറഞ്ഞു.

അജിത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ വിടാമുയര്‍ച്ചി റിലീസിന് തയ്യാറെടുക്കുകയാണ്. രണ്ട് വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന അജിത് ചിത്രം കൂടിയാണ് ഇത്. പൊങ്കലിന് ചിത്രം തിയേറ്ററുകളിൽ എത്തും. വെങ്കട്ട് പ്രഭു സംവിധാനത്തിൽ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം വിജയ് നായകനായ ഗോട്ട് ആണ്. തമിഴിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ആണ് ഗോട്ട്.

Content Highlights: Venkat Prabhu said that even though he had the opportunity to work with Ajith, he could not do it

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us