'ഈ സിനിമ ഒരു കുടുംബത്തോടൊപ്പം പ്രവർത്തിക്കുന്നപോലെയാണ്'; എസ്കെ 25 നെ കുറിച്ച് നടൻ അഥർവ

സുധ കൊങ്കര നേരത്തെ സൂര്യ, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് എസ്കെ 25 എന്നും റിപ്പോർട്ടുകളുണ്ട്

dot image

ശിവകാർത്തികേയനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്നതാണ് എസ്കെ 25 എന്ന് തല്ക്കാലം പേരിട്ടിരിക്കുന്ന ചിത്രം. പൂജാ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി അഥർവയും ജയം രവിയുമാണ് എത്തുന്നത്. ഇപ്പോഴിതാ എസ്കെ 25 സിനിമയുടെ ഭാഗമായതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അഥർവ. പ്രൊഡ്യൂസർ ആകാശ് ഭാസ്കറിന്റെ ആദ്യ സംവിധാനത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അഥർവയാണ്. ഈ സിനിമ അടുത്ത വർഷം പകുതിയോടെ തിയേറ്ററിൽ എത്തുമെന്നും നടൻ പറഞ്ഞു.

'സുധാ കൊങ്കരയുമായി ഞാൻ നേരത്തെ 'പാരഡയ്സ്' എന്ന ചിത്രത്തിൽ വർക് ചെയ്തിട്ടുണ്ട്. വളരെ കാലമായി നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് ഞങ്ങൾ. ഒരു പ്രോജെക്ടിനായി ഒന്നിക്കാം എന്ന സംസാരം നടന്നിരുന്നു. ഈ പ്രൊജക്ടിൽ എല്ലാം അറിയുന്നവർ ആയിരുന്നു. ആകാശ് ഭാസ്കറിന്റെ കൂടെ മുൻപ് ഒരു ചിത്രവും ചെയ്തിരുന്നു. ഈ സിനിമ ഒരു കുടുംബത്തോടൊപ്പം പ്രവർത്തിക്കുന്നപോലെയാണ്. അതുകൊണ്ടാണ് ഓഫർ സ്വീകരിച്ചത്.

ആകാശ് ഭാസ്കറിന്റെ കൂടെയുള്ള ചിത്രം പുരോഗമിക്കുകയാണ്. മെയ് യിൽ ചിത്രത്തിന്റെ പ്രമോ ഷൂട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം ന്യൂയോർക്കിൽ ആയിരുന്നു പ്രമോ ഷൂട്ട് നടന്നത്. ചെറിയ ക്രൂ വെച്ച് അത് ഷൂട്ട് ചെയ്തു. ജനുവരി ആദ്യ ആഴ്ചയിൽ തന്നെ അത് പുറത്തുവരുമെന്നാണ് കരുതുന്നത്. നിരവധി അഭിനേതാക്കൾ അടങ്ങുന്ന വലിയ ചിത്രമാണത്. നിരവധി സ്ഥലങ്ങളിലായി ചിത്രീകരണം നടകേണ്ടതുമുണ്ട്. അടുത്ത വർഷം പകുതിയോടെ ചിത്രം എത്തുമെന്നാണ് പ്രതീഷിക്കുന്നത്,' അഥർവ പറഞ്ഞു.

സുധ കൊങ്കര നേരത്തെ സൂര്യ, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് എസ്കെ 25 എന്നും റിപ്പോർട്ടുകളുണ്ട്. ഒരു പിരിയഡ് ഡ്രാമയായിരിക്കും ഇത് എന്നും സൂചനകളുണ്ട്. തെലുങ്കിലെ പുത്തൻ സെൻസേഷൻ ശ്രീലീലയാണ് സുധാ കൊങ്കര ചിത്രത്തിലെ നായിക. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് എസ്‌കെ 25 ന്റെ സംഗീതം.

Content Highlights: actor Atharvaa about sudha kongara movie sk25

dot image
To advertise here,contact us
dot image